തരുണ്‍ തേജ്പാല്‍
തരുണ്‍ തേജ്പാല്‍

തരുണ്‍ തേജ്പാലിനെതിരായ ബലാത്സംഗക്കുറ്റം റദ്ദാക്കില്ല; പരാതി ഗൗരവതരമെന്ന് സുപ്രീം കോടതി

വാര്‍ത്താ മാസികയായ തെഹല്‍കയുടെ സ്ഥാപക എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ ബലാത്സംഗക്കുറ്റം റദ്ദാക്കാന്‍ ആകില്ലെന്ന് സുപ്രീം കോടതി. തേജ്പാല്‍ കീഴ്ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതി ഗൗരതവതരമാണെന്നും ഇരയുടെ സ്വകാര്യത ആക്രമിക്കപ്പെടുന്ന കുറ്റമാണ് ചാര്‍ത്തിയിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. കേസിലെ ബലാത്സംഗ ചാര്‍ജുകള്‍ എടുത്തുകളയണമെന്ന തേജ്പാലിന്റെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പ്രതികരണം. ആറ് മാസത്തിനുള്ളില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി ഗോവയിലെ കോടതിയ്ക്ക് നിര്‍ദ്ദേശം നല്‍കി.

2013 ഗോവയില്‍ തെഹല്‍കയുടെ തിങ്ക് ഫെസ്റ്റ് പരിപാടിക്കിടെ തരുണ്‍ തേജ്പാല്‍ സഹപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയെന്നാണ് കേസ്. പരിപാടി നടന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ ലിഫ്റ്റില്‍ വെച്ച് മധ്യവയസ്‌കനായ തരുണ്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതിക്കാരിയായ യുവതി പറയുന്നു.
തരുണ്‍ തേജ്പാല്‍
‘126 കോടി കൊടുത്തില്ല’; സാലറി ചലഞ്ചിലൂടെ ജീവനക്കാരില്‍ നിന്ന് സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാതെ കെഎസ്ഇബി 

തേജ്പാലിനെതിരായി തെഹല്‍കയിലെ മേലധികാരികള്‍ക്ക് പരാതിക്കാരി അയച്ച മെയിലുകള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമാകുന്നത്. മാധ്യമങ്ങള്‍ ഈ ഈ മെയിലുകള്‍ പ്രസിദ്ധീകരിച്ചു. വൈകാതെ തന്നെ തേജ്പാല്‍ തെഹല്‍ക്കയുടെ എഡിറ്റര്‍ സ്ഥാനം രാജിവെച്ചു. തന്നെത്തന്നെ ആറ് മാസത്തേക്ക് രക്ഷിക്കുകയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു രാജി. 2013 നവംബറില്‍ തേജ്പാലിനെ അറസ്റ്റ് ചെയ്തു. മെയ് 2014നാണ് ഇയാള്‍ക്ക് ജാമ്യം ലഭിക്കുന്നത്.

ഗോവ ഫാസ്റ്റ്ട്രാക്ക് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തിന് 2,684 പേജുകളാണ് ഉള്ളത്. തേജ്പാല്‍ യുവതിയെ രണ്ട് തവണ ആക്രമിച്ചെന്നും പ്രതിക്കെതിരെ ശക്തമായ തെളിവുണ്ടെന്നും പൊലീസ് പറയുന്നു. ആരോപണങ്ങള്‍ തെറ്റാണെന്നും ഗോവ ബിജെപി സര്‍ക്കാര്‍ തന്നോട് രാഷ്ട്രീയ പകപോക്കല്‍ നടത്തുകയായിരുന്നു എന്നുമാണ് തേജ്പാലിന്റെ വാദം. ബലാത്സംഗക്കുറ്റം ഒഴിവാക്കണമെന്ന തേജ്പാലിന്റെ ആവശ്യം ബോംബെ ഹൈക്കോടതി 2017ല്‍ തള്ളിയിരുന്നു. ഇതിനേത്തുടര്‍ന്നാണ് തരുണ്‍ തേജ്പാല്‍ സുപ്രീം കോടതിയെ സമീപിച്ചത്.

തരുണ്‍ തേജ്പാല്‍
സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടു; പോലീസെത്തി മോചിപ്പിച്ചു

Related Stories

No stories found.
logo
The Cue
www.thecue.in