ജമാ അത്തെ ഇസ്ലാമിയുമായി കൂട്ട് കൂടിയവര്‍ നശിക്കും; നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയാല്‍ എതിര്‍ക്കുമെന്ന് സമസ്ത

ജമാ അത്തെ ഇസ്ലാമിയുമായി കൂട്ട് കൂടിയവര്‍ നശിക്കും; നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയാല്‍ എതിര്‍ക്കുമെന്ന് സമസ്ത
Published on

യു.ഡി.എഫിന് മുന്നറിയിപ്പുമായി സമസ്ത. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ജമാഅത്തൈ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയാല്‍ എതിര്‍ക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം വ്യക്തമാക്കി. പിണറായി സര്‍ക്കാരില്‍ സംതൃപ്തിയുണ്ട്. സാമുദായിക വിഷയങ്ങളില്‍ സര്‍ക്കാര്‍ ഒപ്പം നിന്നെന്നും ഉമര്‍ ഫൈസി പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിമയുമായി കൂട്ട് കൂടിയാല്‍ അവര്‍ നശിക്കും. കോണ്‍ഗ്രസില്‍ ഇപ്പോള്‍ സംഭവിക്കുന്നത് അതാണ്. മതരാഷ്ട്രവാദം ഉന്നയിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിയെന്നും ഉമര്‍ ഫൈസി പറഞ്ഞു.

കേരള പര്യടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് വിളിച്ച യോഗത്തില്‍ ജമാഅത്തെ ഇസ്ലാമിയെ ക്ഷണിച്ചിരുന്നില്ല. ഇകെ, എ.പി സുന്നി വിഭാഗങ്ങളെയും എം.ഇ.എസ്, കെ.എന്‍.എം എന്നീ സംഘടനകളെയും വിളിച്ചിരുന്നു.

logo
The Cue
www.thecue.in