കളമശ്ശേരിയിലെ രാഷ്ട്രീയം മനസ്സിലാക്കി ഇടപെടണമെന്ന് ഏരിയാസെക്രട്ടറി ; ഇവിടെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ലെന്ന് എസ്‌ഐ 

കളമശ്ശേരിയിലെ രാഷ്ട്രീയം മനസ്സിലാക്കി ഇടപെടണമെന്ന് ഏരിയാസെക്രട്ടറി ; ഇവിടെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ലെന്ന് എസ്‌ഐ 

കുസാറ്റില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ എസ്എഫ്‌ഐ നേതാവിനെ ജീപ്പില്‍ കയറ്റിയതിന് കളമശ്ശേരി എസ്‌ഐയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍. എസ്എഫ്‌ഐ നേതാവാണെന്ന് പറഞ്ഞിട്ടും വിദ്യാര്‍ത്ഥിയെ പിടിച്ച് പൊലീസ് ജീപ്പില്‍ കയറ്റിയെന്ന് ആരോപിച്ചാണ് സക്കീര്‍ ഹുസൈന്‍ കളമശ്ശേരി എസ്‌ഐ അമൃത് രംഗനെ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയത്. കളമശ്ശേരിയിലെ രാഷ്ട്രീയവും ഇടപാടുകളും മനസ്സിലാക്കി ഇടപെടുന്നത് നന്നാവും എന്ന് സക്കീര്‍ ഹുസൈന്‍ പറഞ്ഞു. എന്നാല്‍ ചുട്ടമറുപടിയായിരുന്നു എസ്‌ഐയുടേത്. ആരുടെയും കാലുപിടിച്ചിട്ടല്ല കളമശ്ശേരിയില്‍ വന്നതെന്നും ഇവിടെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ലെന്നും അമൃത് രംഗന്‍ പറഞ്ഞു.

കളമശ്ശേരിയിലെ രാഷ്ട്രീയം മനസ്സിലാക്കി ഇടപെടണമെന്ന് ഏരിയാസെക്രട്ടറി ; ഇവിടെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ലെന്ന് എസ്‌ഐ 
ശ്രീജിവിന്റേത് ആത്മഹത്യയെന്ന് സിബിഐ; കസ്റ്റഡി മരണമല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് 

കഴിഞ്ഞ ദിവസം കുസാറ്റ് യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെയാ്ണ് സംഭവ വികാസങ്ങള്‍. തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് എസ്എഫ്‌ഐക്കാര്‍ വിജയാഘോഷ പ്രകടനം നടത്തി. ഇതേ സമയം ബിടെക് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ ഓണാഘോഷവും പ്രകടനവും നടന്നു. രണ്ട് പ്രകടനക്കാരും തമ്മില്‍ ഉരസലുണ്ടായത് കൂട്ടത്തല്ലായി. ഇതോടെയാണ് പൊലീസ് ഇടപെടലുണ്ടായത്. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിനെ പിടികൂടി ജീപ്പില്‍ കയറ്റി അമിനിറ്റി സെന്ററില്‍ വിടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ എസ്‌ഐയെ വിളിച്ച് ക്ഷോഭിച്ചത്. വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ നേതാവാണ് വീണ്ടും വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്.

കളമശ്ശേരിയിലെ രാഷ്ട്രീയം മനസ്സിലാക്കി ഇടപെടണമെന്ന് ഏരിയാസെക്രട്ടറി ; ഇവിടെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ലെന്ന് എസ്‌ഐ 
‘സ്വാതന്ത്ര്യം സമത്വം സാഹോദര്യം’; സാമൂഹിക നീതി ലക്ഷ്യമിട്ട് പുതിയ ജനാധിപത്യ പ്രസ്ഥാനം

സംഭാഷണത്തിന്റെ പൂര്‍ണരൂപം

ഏരിയ സെക്രട്ടറി : ഞാന്‍ സക്കീര്‍ ഹുസൈനാ, സിപിഐഎം കളമ ശ്ശേരി ഏരിയാ സെക്രട്ടറി.യൂണിവേഴ്സിറ്റിയില്‍ എസ് എഫ് ഐയുടെ ജില്ലാ പ്രസിഡന്റിനെ പിടിച്ച് വണ്ടിയില്‍ ഉന്തി കയറ്റി തെറി പറഞ്ഞു എന്നൊരു സംഭവുണ്ടായി.

എസ് ഐ : ഇവിടെ അടി നടന്നിട്ട് ഒരു പയ്യന്റെ ചോര വന്നോണ്ടിരിക്കുകയാണ്. പൊലീസുകാര്‍ ഒരു പയ്യനെ അമിനിറ്റി കൊണ്ടാക്കി. അങ്ങനാണേ അമിനിറ്റി കൊണ്ടാക്കണ്ടതുണ്ടോ, ഇവിടൊരു പ്രശ്നം നടക്കുവാണ്, അവിടെ നിക്കുവാണ്

ഏരിയ സെക്രട്ടറി : എസ് എഫ് ഐ ജില്ലാ ഭാരവാഹിയാണെന്ന് പറഞ്ഞിട്ടും വളരെ മോശമായി പെരുമാറി എന്ന് പറഞ്ഞു അവനോട്

എസ്‌ഐ : നിങ്ങളിങ്ങനെ ചിന്തിക്കാന്‍ തുടങ്ങിയാ ഞാനെന്ത് ചെയ്യും

ഏരിയ സെക്രട്ടറി : ഞാന്‍ വേറെ ഒരു കാര്യം നിങ്ങളോട് പറയാം. നിങ്ങളിപ്പോ എസ് ഐ ആയി വന്ന ശേഷം ഞാന്‍ ഇതുവരെ വിളിച്ചിട്ടില്ല. ആദ്യായിട്ടാണ് വിളിക്കുന്നത്. നിങ്ങളെക്കുറിച്ച് മോശം അഭിപ്രായം പബ്ലിക്കില്‍ നിന്നും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും ഉണ്ടായിട്ടുണ്ട്. കളമ ശ്ശേരിയിലെ രാഷ്ട്രീയവും നിലപാടും മനസിലാക്കിയിട്ട് ഇടപെടുന്നത് നന്നാവും.

എസ് ഐ : അല്ല, എനിക്ക് അങ്ങനെ ഒരു നിലപാടില്ല, ഞാന്‍ നേരേ വാ നേരേ പോ നിലപാടാണ് എനിക്ക് എല്ലാ പിള്ളേരും ഒരു പോലാ. എനിക്ക് ഒരു പാര്‍ട്ടിയോടും കൂറില്ല, ഇവിടെ ഇരിക്കാമെന്ന് ഞാന്‍ വാക്കും പറഞ്ഞിട്ടില്ല. കളമ ശ്ശേരി ആരുടെയാണേലും എനിക്കൊന്നുമില്ല, മനസിലായോ. ഇവിടത്തെ നിലപാട് നോക്കിയിട്ട് വര്‍ക്ക് ചെയ്യാന്‍ പറ്റില്ല എനിക്ക്, ഞാന്‍ ആരുടെയും കാല് പിടിച്ചിട്ടല്ല വന്നത്. നിങ്ങടെ കൂടെയുള്ള പിള്ളേരെ ഞാന്‍ ആമിനിറ്റി കൊണ്ടാക്കി.

ഏരിയ സെക്രട്ടറി : കൊച്ചുങ്ങളോട് മാന്യമായി പെരുമാറണം, നിങ്ങള്‍ വികാരം കൊള്ളണ്ട, കളമശ്ശേരിയില്‍ നിങ്ങള്‍ മാത്രമല്ല എസ് ഐ ആയിട്ട് വന്നിട്ടുള്ളത്.

എസ്‌ഐ : ഇവിടെ ചത്ത് കിടന്നിട്ടാണേലും പിള്ളേരെ തല്ലാന്‍ ഞാന്‍ സമ്മതിക്കില്ല. യൂണിഫോമിട്ട് ചാകാനും റെഡിയാണ്. നിങ്ങള്‍ എന്താണ് ചെയ്യെന്ന് വച്ചാല്‍ ചെയ്യ്. എസ്എഫ്‌ഐക്കാരന്‍ പറയുന്നതേ വിശ്വസിക്കുള്ളോ. ചത്ത് പണിയെടുത്ത പൊലീസുകാര്‍ പറയുന്നത് വിശ്വസിക്കാത്ത്ത് എന്താണ്. ടെസ്റ്റ് എഴുതി പാസായതാണ്. നിങ്ങള്‍ പറയുന്നിടത്ത് ഇരിക്കാനും പണിയെടുക്കാനും പറ്റില്ല, ഞാന്‍ ചെയ്യില്ല. നിങ്ങള്‍ക്ക് ഇഷ്ടമള്ള ആളെക്കൊണ്ട് ഇരുത്ത്, അങ്ങനെ പേടിച്ച് ജീവിക്കാന്‍ പറ്റില്ല.

ഏരിയ സെക്രട്ടറി : താന്‍ ചൂടാവല്ലേ, മാന്യമായി സംസാരിക്ക്. മെക്കിട്ട് കേറിയിട്ട് സംസാരിക്കല്ലേ, രാഷ്ട്രീയ പ്രവര്‍ത്തകരെ തനിക്ക് പുച്ഛമായിരിക്കാം. താന്‍ മാത്രമല്ല പോലീസ്. തനിക്കെന്താ കൊമ്പുണ്ടാ

എസ്‌ഐ : എനിക്ക് കൊമ്പില്ല, നിങ്ങള്‍ക്ക് കൊമ്പുണ്ടേ ചെയ്യ്

ഏരിയ സെക്രട്ടറി : ഉയര്‍ന്ന ഉദ്യോസ്ഥരൊക്കെ മാന്യമായി സംസാരിക്കാറുണ്ട്. ഉയര്‍ന്ന ഉദ്യോഗസ്ഥരൊക്കെ ഇങ്ങനെയല്ല സംസാരിക്കാറുള്ളത്. തനിക്കെന്താ വല്ല പ്രത്യേതയുണ്ടാ?

Related Stories

No stories found.
logo
The Cue
www.thecue.in