കാറ് ആലത്തൂരുകാര്‍ക്ക് വേണ്ടി; സ്വന്തമായി വാങ്ങാന്‍ പണമില്ല: രമ്യ ഹരിദാസ്   

കാറ് ആലത്തൂരുകാര്‍ക്ക് വേണ്ടി; സ്വന്തമായി വാങ്ങാന്‍ പണമില്ല: രമ്യ ഹരിദാസ്   

യൂത്ത് കോണ്‍ഗ്രസ് കാറ് വാങ്ങി തരുന്നതില്‍ ആര്‍ക്കാണ് അതൃപ്തിയെന്ന് ആലത്തൂര്‍ എം പി രമ്യ ഹരിദാസ്. ആലത്തൂരുകാര്‍ക്ക് വേണ്ടി യാത്ര ചെയ്യാന്‍ സ്വന്തമായി കാറ് വാങ്ങാന്‍ തനിക്കാവില്ല. ആലത്തൂരുകാര്‍ക്ക് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് അത് ചെയ്യുന്നതെന്നും രമ്യ ഹരിദാസ് എം പി ദ ക്യൂവിനോട് പറഞ്ഞു. വാഹനം വാങ്ങി നല്‍കാനായി യൂത്ത് കോണ്‍ഗ്രസ് പണപിരിവ് നടത്തുന്നതില്‍വിമര്‍ശനമുയര്‍ന്നിരുന്നു.

കാറ് ആലത്തൂരുകാര്‍ക്ക് വേണ്ടി; സ്വന്തമായി വാങ്ങാന്‍ പണമില്ല: രമ്യ ഹരിദാസ്   
ഷീല ദീക്ഷിത് അന്തരിച്ചു  

തിരഞ്ഞെടുപ്പ് കാലത്ത് ആലത്തൂരില്‍ നിന്ന് ലഭിച്ച സാമ്പത്തിക സഹായങ്ങളുടെ തുടര്‍ച്ചയായാണ് കാറ് വാങ്ങി നല്‍കുന്നതിനെ കാണുന്നതെന്ന് രമ്യ വ്യക്തമാക്കി. താന്‍ യൂത്ത് കോണ്‍ഗ്രസുകാരിയാണ്. മണ്ഡലം സെക്രട്ടറിയായി പ്രവര്‍ത്തനം ആരംഭിച്ച വ്യക്തയാണ്. അഖിലേന്ത്യ കോഡിനേറ്ററായി അഭിമാനത്തോടെ നില്‍ക്കുന്ന അവസരത്തിലാണ് യൂത്ത് കോണ്‍ഗ്രസ് ഇതുപോലൊരു പിന്തുണ നല്‍കിയത്. യൂത്ത് കോണ്‍ഗ്രസുകാരിയായ താന്‍ അവര്‍ തരുന്ന സമ്മാനത്തെ നിരാകരിക്കേണ്ട ആവശ്യമില്ലെന്നും രമ്യ വ്യക്തമാക്കി.

ആലത്തൂരിലേക്ക് മത്സരിക്കാന്‍ വരുമ്പോള്‍ മൂന്ന് ജോഡി വസ്ത്രം മാത്രമാണ് കൈയ്യിലുണ്ടായിരുന്നത്. പ്രചരണത്തിന്റെ ആദ്യ ദിവസം മുതല്‍ രാഷ്ട്രീയത്തിന് അതീതമായ പിന്തുണ എനിക്ക് ആലത്തൂരില്‍ നിന്ന് ലഭിച്ചു. തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണമിട്ട് തന്ന എത്രയോ പേരുണ്ട്. യൂത്ത് കോണ്‍ഗ്രസ് കാണിക്കുന്നത് വലിയൊരു മനസാണ്. 

രമ്യ  

എം പി എന്ന നിലയില്‍ ലഭിക്കുന്ന ശമ്പളം കൊണ്ട് കാറ് വാങ്ങാന്‍ കഴിയുമല്ലോയെന്ന് വിമര്‍ശനമുണ്ടല്ലോയെന്ന ചോദ്യത്തിന് ഒരു എം പിക്ക് എത്ര പണം കിട്ടുമെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് അന്വേഷിച്ചാല്‍ കിട്ടുമല്ലോയെന്നായിരുന്നു മറുപടി.

എത്രയാണ് ഓണറേറിയമെന്നും അലവന്‍സുകളെത്രയെന്നും വെബ്‌സൈറ്റില്‍ കിട്ടും. വണ്ടിക്ക് എണ്ണയടിക്കണം. അതിന് വേറെ പണം കിട്ടുമോയെന്ന് അതില്‍ നിന്ന് മനസിലാകും.യൂത്ത് കോണ്‍ഗ്രസ് തരുന്നതിന് ആര്‍ക്കാണ് എന്തിനാണ് ഇത്ര അതൃപ്തി. അതാണ് എന്റെ ചോദ്യം. 

ഓഗസ്ത് 9ന് വടക്കഞ്ചേരിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രമ്യ ഹരിദാസിന് കാറിന്റെ താക്കോല്‍ കൈമാറുന്നത്. ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റിയാണ് കാറ് വാങ്ങി നല്‍കുന്നത്. പതിനാല് ലക്ഷം രൂപ വിലയുള്ള കാറിനായി കൂപ്പണ്‍ പിരിവിലൂടെയാണ് പണം കണ്ടെത്തുന്നത്. ഒരു നിയോജക മണ്ഡലത്തില്‍ നിന്നും രണ്ട് ലക്ഷം രൂപയാണ് പിരിച്ചെടുക്കേണ്ടത്. 1400 കൂപ്പണ്‍ അടിച്ചിട്ടുണ്ടെന്നാണ് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിട്ടുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in