'പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റുകാരുടെ അവസാന മുഖ്യമന്ത്രി'; രമ്യ ഹരിദാസ്

'പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റുകാരുടെ അവസാന മുഖ്യമന്ത്രി'; രമ്യ ഹരിദാസ്

പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയാണ് എന്ന് തെളിയിച്ചിരിക്കുകയാണ് യു.ഡി.എഫിന്റെ ഐശ്വര്യ കേരളം യാത്രയെന്ന് രമ്യ ഹരിദാസ് എം.പി. ഐശ്വര്യ കേരളം യാത്രയുടെ പാലക്കാട് നടന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു രമ്യ ഹരിദാസിന്റെ പരാമര്‍ശം.

'ഇടി'യുടെയും 'വിടി'യുടെയും ചങ്കും ചങ്കിടിപ്പുമായ തൃത്താലയിലൂടെ പാലക്കാടിന്റെ ചരിത്രം തിരുത്തിക്കുറിക്കുന്നതിന് യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമ്പോള്‍ ഒരു ഇരട്ടചങ്കനും പ്രതിപക്ഷ നേതാവിന്റെ മുമ്പില്‍ ഒന്നുമല്ല', രമ്യ ഹരിദാസ് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിദ്യാഭ്യാസം കഴിഞ്ഞ് പാടത്തും പറമ്പിലും രാവും പകലും വ്യത്യാസമില്ലാതെ അധ്വാനിച്ച് പഠിച്ച് ജോലി കാത്തുനില്‍ക്കുന്നവരുടെ വീട്ടിലെ അമ്മമാരുടെ കണ്ണുനീര് കണ്ടുകൊണ്ടാണ് ഐശ്വര്യ കേരളം യാത്ര മുന്നോട്ട് പോകുന്നത്. കേരളത്തിലെ അമ്മമാരുടെ കണ്ണുനീരുകൊണ്ടാണ് ഇന്ന് കേരളം ഭരിക്കുന്ന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. വിശ്വാസികളുടെ വിശ്വാസത്തെ ഹനിച്ചുകൊണ്ട് എടുക്കുന്ന ഓരോ തീരുമാനങ്ങളും ഇടതുമുന്നണി സര്‍ക്കാരിന്റെ കുഴിവെട്ടുകയാണെന്നും രമ്യ ഹരിദാസ് ആരോപിച്ചു.

'പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റുകാരുടെ അവസാന മുഖ്യമന്ത്രി'; രമ്യ ഹരിദാസ്
'ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിനേ സാധിക്കൂ', മത്സരിക്കുന്നെങ്കില്‍ പുതുപ്പള്ളിയിലെന്ന് ഉമ്മന്‍ചാണ്ടി

Ramya Haridas Says That Pinarayi Vijayan Will Be Last Communist Chief Minister

Related Stories

No stories found.
logo
The Cue
www.thecue.in