'ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിനേ സാധിക്കൂ', മത്സരിക്കുന്നെങ്കില്‍ പുതുപ്പള്ളിയിലെന്ന് ഉമ്മന്‍ചാണ്ടി

'ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിനേ സാധിക്കൂ', മത്സരിക്കുന്നെങ്കില്‍ പുതുപ്പള്ളിയിലെന്ന് ഉമ്മന്‍ചാണ്ടി

ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ത്യയിലും കേരളത്തിലും അതാണ് സ്ഥിതിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുകയാണെങ്കില്‍ അത് പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നുതന്നെയായിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

'ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിനേ സാധിക്കൂ, അത് എങ്ങനെ വേണം എന്നത് സംബന്ധിച്ച് വിശദ ചര്‍ച്ച നടന്നിട്ടില്ല. പക്ഷെ അതിന് വേണ്ടിയുള്ള ശക്തമായ തന്ത്രം ഞങ്ങള്‍ക്കുണ്ടാകും', ഉമ്മന്‍ചാണ്ടി പറഞ്ഞു.

പുതുപ്പള്ളിയോട് വികാരപരമായ അടുപ്പമാണ് തനിക്കുള്ളതെന്നും ഉമ്മന്‍ചാണ്ടി. താന്‍ മാറുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ അവിടെയുളളവര്‍ക്കു പ്രയാസമായെന്നും, ത്സരിക്കുകയാണെങ്കില്‍ അതു പുതുപ്പള്ളിയിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്കും ചെറുപ്പക്കാര്‍ക്കും അര്‍ഹമായ പരിഗണന ലഭിക്കും. കൂടുതലും പുതുമുഖ സ്ഥാനാര്‍ത്ഥികളായിരിക്കും. സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതില്‍ വിജയസാധ്യതയായിരിക്കും പ്രധാന ഘടകമെന്നും, തെരഞ്ഞെടുപ്പ് ജയിക്കുക എന്നതിനാണ് മുന്‍ഗണന നല്‍കുകയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Oommenchandy On Assembly Election

Related Stories

No stories found.
logo
The Cue
www.thecue.in