കൊല്ലാനായിരുന്നു അവരുടെ ഉദ്ദേശം; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കൊല്ലാനായിരുന്നു അവരുടെ ഉദ്ദേശം; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാഞ്ഞങ്ങാട്: ട്രെയിനില്‍ വെച്ച് തന്നോട് അസഭ്യം പറഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ഉണ്ണിത്താന്‍ പരാതി നല്‍കി.

കഴിഞ്ഞ ദിവസം മാവേലി എക്‌സ്പ്രസിലെ യാത്രയ്ക്കിടയിലാണ് ഉണ്ണിത്താനെ കോണ്‍ഗ്രസുകാര്‍ അസഭ്യം പറഞ്ഞത്. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയക്കൊപ്പമായിരുന്നു എംപിയുടെ യാത്ര.

പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്ത്, കാഞ്ഞങ്ങാട് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി അനില്‍ വാഴുന്നോറടി എന്നിവര്‍ ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു എന്നുമാണ് പരാതി.

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാതിയില്‍ കാസര്‍ഗോഡ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയത്. കൊല്ലണമെന്ന ഉദ്ദേശത്തിലാണ് ഇവര്‍ ട്രെയിനില്‍ കയറിയതെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാതി.

കൊല്ലാനായിരുന്നു അവരുടെ ഉദ്ദേശം; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
എന്റെ ഹിന്ദു-നായര്‍ ഐഡന്റിറ്റി അതിലൊരു ഘടകം ആയിരുന്നു; ആദ്യത്തെ തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് ശശി തരൂര്‍

ഉണ്ണിത്താനെ അസഭ്യം പറഞ്ഞ കോണ്‍ഗ്രസ് നേതാക്കളെ ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഉണ്ണിത്താനോട് അപമര്യാദയായി പെരുമാറിയത് ഗൗരവതരവും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്നതുമാണ്. ഒരാഴ്ചക്കുള്ളഇല്‍ വിവശദീകരണം നല്‍കിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in