എന്റെ ഹിന്ദു-നായര്‍ ഐഡന്റിറ്റി അതിലൊരു ഘടകം ആയിരുന്നു; ആദ്യത്തെ തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് ശശി തരൂര്‍

എന്റെ ഹിന്ദു-നായര്‍ ഐഡന്റിറ്റി അതിലൊരു ഘടകം ആയിരുന്നു; ആദ്യത്തെ തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് ശശി തരൂര്‍

തിരുവനന്തപുരം: 2009 ല്‍ തിരുവനന്തപുരത്ത് നിന്ന് ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതില്‍ തന്റെ ഹിന്ദു നായര്‍ ഐഡന്റിറ്റി സഹായിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യമായി മത്സരിക്കുമോ എന്ന് രമേശ് ചെന്നിത്തലയാണ് തന്നോട് ചോദിച്ചതെന്നും തരൂര്‍ പറഞ്ഞു. പാലക്കാട് മണ്ഡലമായിരുന്നു പ്രദേശ് കോണ്‍ഗ്രസ് തനിക്കായി കണ്ടു വെച്ചിരുന്നത്. എന്നാല്‍ തനിക്ക് ആഗ്രഹം കൊച്ചിയോ തിരുവനന്തപുരമോ ലഭിക്കാനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കിട്ടിയാല്‍ ഒരു സീറ്റ് പോയാല്‍ ഒരു വില പേശല്‍ എന്നാണ് കോണ്‍ഗ്രസ് അന്ന് ആലോചിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

'നഗര കേന്ദ്രിതമായി ജീവിക്കുന്ന എന്റെ പുസ്തകങ്ങള്‍ മലയാളത്തിെങ്കിലും വായിച്ചിട്ടുള്ള വോട്ടര്‍മാര്‍ക്ക് മാത്രമേ എന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിക്കാന്‍ കഴിയുകയുള്ളു എന്ന് എനിക്ക് ഉറപ്പായിരുന്നു. അതിനാല്‍ എന്റെ പരിഗണനയില്‍ കൊച്ചിയും തിരുവനന്തപുരവും മുഖ്യസ്ഥാനം പിടിച്ചു. കൊച്ചി പരമ്പരാഗതമായി ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്ന മണ്ഡലമാണ്.

തിരുവനന്തപുരം എനിക്ക് പ്രിയങ്കരമാകാന്‍ കാരണം അവിടുത്തെ നാഗരിക സ്വഭാവവും വോട്ടര്‍മാരുടെ തിരിച്ചറിവും ആയിരുന്നു. തീര്‍ച്ചയായും എന്റെ ഹിന്ദു നായര്‍ ഐഡന്റിറ്റി അതിലൊരു ഘടകം ആയിരുന്നു എന്ന വസ്തുതയെ തള്ളിക്കളയുന്നില്ല,' ശശി തരൂര്‍ പറഞ്ഞു.

എന്റെ ഹിന്ദു-നായര്‍ ഐഡന്റിറ്റി അതിലൊരു ഘടകം ആയിരുന്നു; ആദ്യത്തെ തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് ശശി തരൂര്‍
രാഹുലിന് പിന്നാലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടും മരവിപ്പിച്ച് ട്വിറ്റര്‍ ഇന്ത്യ; 'മോദിക്ക് ഇത്ര പേടിയോ?'

തന്റെ അച്ഛനും അമ്മയും പാലക്കാട്ടുകാര്‍ ആയതിനാല്‍ ആയിരുന്നു തനിക്ക് പാലക്കാട് സീറ്റ് തരാന്‍ കോണ്‍ഗ്രസ് ആദ്യം തീരുമാനിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി ശശി തരൂര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 2009 മുതല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തെ ശശി തരൂര്‍ ആണ് പ്രതിനിധീകരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in