ഡല്‍ഹിയില്‍ വ്യാപക പ്രതിഷേധം, രാഹുല്‍ ഗാന്ധിയുടെ അറസ്റ്റിന് സാധ്യത

ഡല്‍ഹിയില്‍ വ്യാപക പ്രതിഷേധം, രാഹുല്‍ ഗാന്ധിയുടെ അറസ്റ്റിന് സാധ്യത

നാഷണല്‍ ഹെറാള്‍ കള്ളപ്പണ കേസില്‍ മൂന്നാം ദിവസവും രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നതിനിടെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം ശക്തം. രാഹുലിനെതിരായ ഇഡി നടപടി തുടരുന്നിടത്തോളം പ്രതിഷേധം തുടരുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരായി പ്രതിഷേധിക്കുന്ന പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എ.ഐ.സി.സി ആസ്ഥാനത്ത് ഡല്‍ഹി പൊലീസ് കയറിയതും വലിയ പ്രതിഷേധത്തിനിടയാക്കി. പ്രതിഷേധിച്ച എം.പി ജെബി മേത്തര്‍ അടക്കമുള്ള മഹിളാ കോണ്‍ഗ്രസ് നേതാക്കളെയും ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

രാഹുല്‍ ഗാന്ധിയെ മൂന്നാം ദിവസമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടരേറ്റ് ചോദ്യം ചെയ്യുന്നത്. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ തെളിവുണ്ടെന്നാണ് ഇഡിയുടെ വാദം. ഡോടെക്‌സ് മെര്‍ക്കന്‍ഡൈസ് എന്ന കമ്പനിക്ക് രാഹുല്‍ ഗാന്ധി ഒരു ലക്ഷം രൂപ കമ്മീഷന്‍ നല്‍കിയെന്നും ഇതിന് തെളിവുണ്ടെന്നുമാണ് ഇഡി അവകാശപ്പെടുന്നത്. കള്ളപ്പണം വെളുപ്പിക്കാനായിരുന്നു കമ്മീഷനെന്നാണ് ആരോപണം.

ചോദ്യം ചെയ്യല്‍ അവസാനിച്ചാല്‍ രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യാന്‍ തെളിവൊന്നുമില്ലെന്നാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ പറഞ്ഞത്. കേസു പോലുമില്ലാതെ വേണമെങ്കില്‍ ഇഡിയ്ക്ക് രാഹുലിനെ അറസ്റ്റ് ചെയ്യാം. അല്ലാതെ ഇഡി അറസ്റ്റ് ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്ന് താന്‍ കരുതുന്നില്ലെന്നാണ് ഭൂപേഷ് ബാഗല്‍ പറഞ്ഞത്. ഇത് രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണെന്നും ബാഗല്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in