ഔദ്യോഗിക വസതിയൊഴിഞ്ഞ് രാഹുൽ ഗാന്ധി

ഔദ്യോഗിക വസതിയൊഴിഞ്ഞ് രാഹുൽ ഗാന്ധി

അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഔദ്യോഗിക വസതി തുഗ്ലക് ലൈൻ 12 ഒഴിഞ്ഞു. സെൻട്രൽ ഡൽഹിയിലെ 10 ജൻപഥിലുള്ള അമ്മ സോണിയ ഗാന്ധിയുടെ ബംഗ്ലാവിലേക്കാണ് രാഹുൽ മാറിയത്. ഇന്ന് പൊതു അവധിയായതിനാൽ രാഹുലിന് വസതിയുടെ താക്കോൽ ലോക്സഭാ സെക്രട്ടറിയേറ്റിനു നല്കാൻ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ 4 ടേമുകളായി ലോക്സഭയിൽ തിരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയിൽ, ഇവിടെ ചിലവഴിച്ച 19 വർഷത്തെ സന്തോഷകരമായ ഓർമ്മകൾ ജനങ്ങൾ സമ്മാനിച്ചതാണെന്നും. അതുകൊണ്ടു തന്നെ നിങ്ങളുടെ കത്തിലെ നിബന്ധനകൾ എല്ലാം ഞാൻ പാലിക്കും എന്നും ലോക്സഭാ സെക്രട്ടറിക്ക് എഴുതിയ കത്തിൽ രാഹുൽ ഗാന്ധി പരാമർശിച്ചു. 2004 ൽ അമേഠിയിൽനിന്ന് ആദ്യമായി പാർലമെന്റിൽ എത്തിയപ്പോഴാണ് രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതിയായി തുഗ്ലക് ലൈൻ 12 ലഭിച്ചത്.

2005 മുതൽ രാഹുൽ താമസിക്കുന്ന തുഗ്ലക് ലൈൻ 12 എന്ന ഈ വസതി ഏപ്രിൽ 22 നകം ഒഴിയണമെന്നാവിശ്യപ്പെട്ട് ബിജെപി എം.പി, സി ആർ പാട്ടീൽ ചെയർമാനായ ലോക്സഭാ ഹൗസിങ് കമ്മിറ്റി കത്തയച്ചിരുന്നു.

2019 ലെ 'മോദി' പരാമർശത്തിന്മേൽ രജിസ്റ്റർ ചെയ്ത അപകീർത്തിക്കേസിൽ, രാഹുൽ കുറ്റക്കാരനാണെന്ന് സൂറത്ത് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തുകയും രണ്ടു വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തതിനു പിന്നാലെ ലോക്സഭാ സെക്രട്രിയേറ്റ് രാഹുലിനെ എം.പി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയിരുന്നു. തുടർന്നാണ് ഔദ്യോഗിക വസതി ഒഴിയണമെന്നാവിശ്യപ്പെട്ട് ലോക്സഭാ ഹൗസിങ് കമ്മിറ്റി കത്തയച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in