ബന്ദിപ്പൂര്‍ യാത്രാ നിരോധനം: വയനാടിനെ ഒറ്റപ്പെടുത്തരുതെന്ന് രാഹുല്‍ ഗാന്ധി; ‘വന്യജീവികളെ സംരക്ഷിക്കുകയും വേണം’

ബന്ദിപ്പൂര്‍ യാത്രാ നിരോധനം: വയനാടിനെ ഒറ്റപ്പെടുത്തരുതെന്ന് രാഹുല്‍ ഗാന്ധി; ‘വന്യജീവികളെ സംരക്ഷിക്കുകയും വേണം’

ദേശീയപാത 766 ലെ രാത്രിയാത്ര നിരോധനത്തിലൂടെ വയനാടിനെ ഒറ്റപ്പെടുത്തുന്നതായി പരാതികള്‍ ലഭിക്കുന്നെന്ന് രാഹുല്‍ ഗാന്ധി എംപി. വയനാട് ജില്ലയെ അനുഭാവപൂര്‍വ്വം പരിഗണിക്കണം. വയനാടിന്റെ പ്രശ്നങ്ങളോടൊപ്പം വന്യമൃഗങ്ങളെ നാം സംരക്ഷിക്കുകയും ചെയ്യണം. നിയമപരമായും ബുദ്ധിപരമായുമാണ് ഈ വിഷയത്തെ കൈകാര്യം ചെയ്യേണ്ടത്. അങ്ങനെയെങ്കില്‍ ഈ വിഷയം പരിഹരിക്കാനാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സംയുക്ത സമരസമിതിയുടെ നിരാഹാര സമരത്തിന് പിന്തുണയുമായി സമരപ്പന്തലില്‍ എത്തിയ ശേഷമായിരുന്നു വയനാട് എംപിയുടെ പ്രതികരണം.

പാര്‍ട്ടിയുടെ നിയമവിദഗ്ധരുമായി സംസാരിച്ചിട്ടുണ്ട്. ഈ രാജ്യത്തെ ഏറ്റവും പ്രഗത്ഭനായ അഭിഭാഷകനെ ഈ വിഷയം കൈകാര്യം ചെയ്യാന്‍ നിയോഗിക്കും.

രാഹുല്‍ ഗാന്ധി

നിരാഹാര സമരം നടത്തി ആരോഗ്യസ്ഥിതി മോശമായി ആശൂപത്രിയില്‍ പ്രവേശിപ്പിച്ചവരെ രാഹുല്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല, മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, എം കെ രാഘവന്‍, ടി സിദ്ദിഖ് തൂടങ്ങിയവരും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു.
ബന്ദിപ്പൂര്‍ യാത്രാ നിരോധനം: വയനാടിനെ ഒറ്റപ്പെടുത്തരുതെന്ന് രാഹുല്‍ ഗാന്ധി; ‘വന്യജീവികളെ സംരക്ഷിക്കുകയും വേണം’
‘കൊല്ലുന്നതല്ല, ചൂണ്ടിക്കാട്ടുന്നതാണ് ഇന്ന് കുറ്റകൃത്യം’; ഓരോ ഇന്ത്യക്കാരനും പ്രതികരിക്കേണ്ട സമയമെന്ന്‌ വിഎസ്

കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതാ 766ല്‍ നിലവില്‍ ഏര്‍പ്പെടുത്തിയ രാത്രിയിലെ ഗതാഗത നിരോധനം പകലും കൂടി നീട്ടാനുള്ള നീക്കത്തിനെതിരേക്കൂടിയാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ പ്രതിഷേധം ആരംഭിച്ചത്. പാത കടന്ന് പോകുന്നത് രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കടുവ സങ്കേതത്തിലെ ബഫര്‍ സോണിലൂടെയാണെന്ന് ചൂണ്ടിക്കാട്ടി പകലും കൂടി നിരോധനം കൊണ്ടുവന്നുകൂടെ എന്ന് സുപ്രീം കോടതി വനം പരിസ്ഥിതി മന്ത്രാലയത്തോട് ചോദിച്ചിരുന്നു.

ഒക്ടോബര്‍ 14ന് രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കവെ കര്‍ണാടകയുടെയും കേന്ദ്രത്തിന്റേയും നിലപാട് നിര്‍ണായകമാണ്. വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുമായി സംസാരിച്ച് സമവായമുണ്ടാക്കാനാണ് ശ്രമം നടത്തുന്നതെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വിഷയം അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് ഇന്ന് നല്‍കിയ ഉറപ്പിലാണ് പ്രതീക്ഷയുള്ളത്. കേരളത്തെയാകെ ബാധിക്കുന്ന വിഷയം നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബന്ദിപ്പൂര്‍ യാത്രാ നിരോധനം: വയനാടിനെ ഒറ്റപ്പെടുത്തരുതെന്ന് രാഹുല്‍ ഗാന്ധി; ‘വന്യജീവികളെ സംരക്ഷിക്കുകയും വേണം’
ജോക്കര്‍, ദൈവത്തിന്റെ സ്വന്തം ഏകാകിയായ മനുഷ്യന്‍ 
logo
The Cue
www.thecue.in