'എന്റെ പേര് സവർക്കർ എന്നല്ല, ഗാന്ധി എന്നാണ്' രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം പൂർണ്ണരൂപം

'എന്റെ പേര് സവർക്കർ എന്നല്ല, ഗാന്ധി എന്നാണ്'

രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം പൂർണ്ണരൂപം
Summary

എന്തുകൊണ്ടാണ് ഞാൻ അയോഗ്യനാക്കപ്പെട്ടതെന്നു നിങ്ങൾ മനസിലാക്കൂ. എന്നെ അയോഗ്യനാക്കിയത് പ്രധാനമന്ത്രി എന്റെ അടുത്ത പ്രസംഗം പേടിക്കുന്നതുകൊണ്ടാണ്. ഞാൻ ആ ഭയം അദ്ദേഹത്തിന്റെ കണ്ണുകളിൽ കണ്ടിട്ടുണ്ട്.

ഇന്ത്യയിൽ ജനാധിപത്യം അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എല്ലാം ആരംഭിക്കുന്നത് പാർലമെന്റിൽ ഞാൻ ചോദിച്ച രണ്ട് ചോദ്യങ്ങളിൽ നിന്നാണ്. അദാനിയുടെ കടലാസ്‌ കമ്പനികളിൽ 20,000 കോടി രൂപ ആരാണ് നിക്ഷേപിച്ചത്? മോദിയും അദാനിയും തമ്മിലുള്ള ബന്ധം എന്താണ്? അവർ തമ്മിലുള്ള ബന്ധം കാണിക്കുന്ന ചിത്രം ഞാൻ പാര്ലമെന്റില് കാണിച്ചിരുന്നു. പ്രതിരോധ മേഖലയിലും എയർപോർട്ട് മേഖലയിലും ഇവർ തമ്മിലുള്ള ബന്ധം കാണിക്കുന്ന രേഖകൾ ഞാൻ സഭയിൽ അവതരിപ്പിച്ചിരുന്നു. അവിടെ നിന്ന് ബി.ജെ.പി എനിക്കെതിരെ പ്രവർത്തിച്ചു തുടങ്ങി. എന്റെ പ്രസംഗം സഭാ രേഖകളിൽ നിന്ന് മാറ്റി.

ഞാൻ സ്‌പീക്കർക്ക് വിശദമായ കത്തെഴുതി. ഒരു മറുപടിയും ലഭിച്ചില്ല. ഞാൻ ഇന്ത്യയെ സഹായിക്കാൻ വിദേശ ശക്തികളോട് ആവശ്യപ്പെട്ടു എന്ന് പ്രചരിപ്പിച്ചു. ഞാൻ അങ്ങനൊരു കാര്യം ചെയ്തിയിട്ടില്ല. പലതവണ സ്‌പീക്കർക്ക് കത്തെഴുതി. സ്‌പീക്കറുടെ ചേംബറിൽ പോയി, എന്തുകൊണ്ട് എന്നെ കേൾക്കുന്നില്ല എന്ന് ചോദിച്ചു. സ്പീക്കർ ചിരിക്കുക മാത്രം ചെയ്തു. നരേന്ദ്രമോദിയും അദാനിയും തമ്മിൽ എന്താണ് ബന്ധം? 20,000 കോടി രൂപ ആരുടേതാണ്? ഇതാണ് ചോദ്യം. എല്ലാ ബഹളങ്ങളും ആ ചോദ്യത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ്. എന്നെ അയോഗ്യനാക്കിയത് കൊണ്ടോ, ജയിലിലടച്ചതുകൊണ്ടോ ഇത് അവസാനിക്കില്ല. ഞാൻ ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കും.

വയനാട്ടിലെ ജനങ്ങൾ എന്റെ കുടുംബമാണ്. അവർ എനിക്ക് എന്തായിരുന്നു എന്ന് പറഞ്ഞ് ഞാൻ അവർക്ക് കത്തെഴുത്തും. എന്തുകൊണ്ടാണ് ഞാൻ അയോഗ്യനാക്കപ്പെട്ടതെന്നു നിങ്ങൾ മനസിലാക്കൂ. എന്നെ അയോഗ്യനാക്കിയത് പ്രധാനമന്ത്രി എന്റെ അടുത്ത പ്രസംഗം പേടിക്കുന്നതുകൊണ്ടാണ്. ഞാൻ ആ ഭയം അദ്ദേഹത്തിന്റെ കണ്ണുകളിൽ കണ്ടിട്ടുണ്ട്. നിങ്ങളെന്നെ എക്കാലത്തേക്കും അയോഗ്യനാക്കൂ, ഞാൻ എന്റെ ജോലി ചെയ്തുകൊണ്ടേയിരിക്കും. പാർലമെന്റിനകത്തായാലും പുറത്തതായാലും ഞാൻ എന്റെ ജോലി ചെയ്തുകൊണ്ടേയിരിക്കും. അദാനിക്കെതിരെ സംസാരിച്ചാൽ, രാജ്യത്തിനെതിരെ സംസാരിക്കുന്നു എന്ന് ബി.ജെ.പി പറയും. അവർക്ക് അദാനിയാണ് രാജ്യം. ജനാധിപത്യം സംരക്ഷിക്കാൻ എന്നെക്കൊണ്ട് കഴിയാവുന്നത് ചെയ്യും. അദാനിയെപ്പോലുള്ളവരെ കുറിച്ചുള്ള സത്യം വിളിച്ച് പറയുന്നത് അതിന്റെ ഭാഗമാണ്.

എന്റെ പേര് സവർക്കർ എന്നല്ല എന്റെ പേര് ഗാന്ധി എന്നാണ്. ഇതിനെല്ലാം അടിസ്ഥാനം മോദിയും അദാനിയും തമ്മിലുള്ള ബന്ധമാണ്. ഞാൻ അദാനിക്കെതിരെയാണ് സംസാരിക്കുന്നത്. എന്തിനാണ് ബി.ജെ.പി അദാനിയെ സംരക്ഷിക്കുന്നത്. നിങ്ങൾ മോദിയെ സംരക്ഷിച്ചോളു, എന്തിനാണ് അദാനിയെ സംരക്ഷിക്കുന്നത്?

Related Stories

No stories found.
logo
The Cue
www.thecue.in