
കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. സോണിയ ഗാന്ധിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് നടപടിയിലായിരുന്നു പ്രതിഷേധം.
രാഷ്ട്രപതി ഭവനിലേക്കുള്ള മാര്‍ച്ച് തടഞ്ഞ് പൊലീസ് എല്ലാ കോണ്‍ഗ്രസ് എം.പിമാരെയും വിജയ് ചൗക്കില്‍ തടഞ്ഞുനിര്‍ത്തി ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യ പൊലീസ് രാജ്യമായി മാറിയെന്നും മോദി രാജാവായെന്നും അറസ്റ്റിന് മുമ്പായി രാഹുല്‍ പ്രതികരിച്ചു.
നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത്. ചൊവ്വാഴ്ച രാവിലെ സോണിയ ഇ.ഡിക്ക് മുന്നില്‍ ഹാജരായിരുന്നു. സോണിയ ഗാന്ധിയെ വിട്ടയക്കും വരെ ജില്ലാ സംസ്ഥാന ആസ്ഥാനങ്ങളില്‍ പ്രതിഷേധത്തിന് കോണ്‍ഗ്രസ് നിര്‍ദേശിച്ചിരുന്നു.