ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരായ പൊതുവികാരം ഉയര്‍ത്തിവിടരുത്; കിറ്റക്‌സിലേത് ഒറ്റപ്പെട്ട സംഭവമെന്ന് പി.വി ശ്രീനിജന്‍

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരായ പൊതുവികാരം ഉയര്‍ത്തിവിടരുത്; കിറ്റക്‌സിലേത് ഒറ്റപ്പെട്ട സംഭവമെന്ന് പി.വി ശ്രീനിജന്‍

കിറ്റക്‌സിലെ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരായി പൊതുവികാരം ഉയര്‍ത്തിവിടാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അത് ശരിയല്ലെന്ന് പി.വി ശ്രീനിജന്‍ എം.എല്‍.എ. കേരളത്തില്‍ ഒട്ടനവധി അതിഥി തൊഴിലാളികള്‍ രാജ്യത്തിന്റെ പല ഭാഗത്തു നിന്നും വരുന്നുണ്ട്. അവരെല്ലാം വളരെ മര്യാദക്ക് ജീവിക്കുന്നവരാണ്.

തൊഴിലെടുത്ത് കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് അവര്‍ നല്‍കുന്ന പങ്ക് നമുക്കാര്‍ക്കും തള്ളികളയാന്‍ കഴിയില്ല. പക്ഷേ അതില്‍ ഒരു വിഭാഗം ഇത്തരത്തില്‍ എന്തെങ്കിലും ചെയ്ത് കഴിഞ്ഞാല്‍ അത് പൊതുവായി ചിത്രികരിക്കേണ്ട കാര്യമില്ലെന്നും പി.വി ശ്രീനിജന്‍ ദ ക്യുവിനോട് പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരായ പൊതുവികാരം ഉയര്‍ത്തിവിടരുത്; കിറ്റക്‌സിലേത് ഒറ്റപ്പെട്ട സംഭവമെന്ന് പി.വി ശ്രീനിജന്‍
കിഴക്കമ്പലത്ത് കണ്ടത് തൊഴിലാളികളെ തെറ്റിധരിപ്പിച്ചതിന്റെ ദാരുണ ഫലം

പി.വി ശ്രീനിജന്‍ പറഞ്ഞത്

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ ഒരു പൊതുവികാരം ഇതിനകത്ത് ഉയര്‍ത്തിവിടാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അത് ശരിയല്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്. പക്ഷേ ഒറ്റപ്പെട്ട സംഭവമാണെന്ന് പറയുമ്പോള്‍ പോലും ശരിയായ രീതിയിലുള്ള പരിശോധനകള്‍ എല്ലാ സ്ഥലത്തും നടക്കണം.

കേരളത്തില്‍ ഒട്ടനവധി അതിഥി തൊഴിലാളികള്‍ രാജ്യത്തിന്റെ പല ഭാഗത്തു നിന്നും വരുന്നുണ്ട്. അവരെല്ലാം വളരെ മര്യാദക്ക് ജീവിക്കുന്നവരാണ്. തൊഴിലെടുത്ത് കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് അവര്‍ നല്‍കുന്ന പങ്ക് നമുക്കാര്‍ക്കും തള്ളികളയാന്‍ കഴിയില്ല. പക്ഷേ അതില്‍ ഒരു വിഭാഗം ഇത്തരത്തില്‍ എന്തെങ്കിലും ചെയ്ത് കഴിഞ്ഞാല്‍ അത് പൊതുവായി ചിത്രികരിക്കേണ്ട കാര്യമില്ല.

ഇവിടെ സംഭവിച്ചത് ശരിയായ രീതിയിലുള്ള പരിശോധനകള്‍ യഥാക്രമം നടത്തി കഴിഞ്ഞപ്പോള്‍ മാനേജ്‌മെന്റ് വ്യവസായ സൗഹ്യദ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണെന്ന തരത്തില്‍ വലിയൊരു പ്രചരണം നടത്തി. ഇനി ഇത്തരത്തിലുള്ള ഒരു പരിശോധനയും ഫാക്ടറിയുടെ അകത്തോ ഫാക്ടറി പ്രിമൈസസിലോ ഉണ്ടാകില്ലെന്നൊരു സന്ദേശം ഈ തൊഴിലാളികള്‍ക്ക് കൊടുത്തതിന്റെ ദുരന്തഫലമാണ് സത്യത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ദാരുണമായ സംഭവം.

അതുകൊണ്ട് തന്നെ സമയബന്ധിതമായും നിയമപ്രകാരമായിട്ടുള്ള പരിശോധനകള്‍ നടത്താന്‍ എല്ലാവരും തയ്യാറാകണം. അതിന് രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നും നമ്മളെ പോലുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് ഇല്ല.

ഇവിടെ സമാധാനമായി ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അത് അതിഥി തൊഴിലാളികള്‍ക്കുമുണ്ട്. സമയബന്ധിതമായിട്ടും നിയമപ്രകാരമുള്ള പരിശോധനകളാവശ്യമാണ്. അതിനെ എല്ലാവരും അനുകൂലിക്കുകയാണ് വേണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in