'വയനാടിനെ ഓര്‍ത്ത് അഭിമാനം' ; 16 ദിവസമായി പുതിയ കൊവിഡ് കേസുകള്‍ ഇല്ലാത്ത ജില്ലയായതില്‍ രാഹുല്‍ഗാന്ധി

'വയനാടിനെ ഓര്‍ത്ത് അഭിമാനം' ; 16 ദിവസമായി പുതിയ കൊവിഡ് കേസുകള്‍ ഇല്ലാത്ത ജില്ലയായതില്‍ രാഹുല്‍ഗാന്ധി

കൊവിഡ് 19 മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ മികച്ച മുന്നേറ്റമുണ്ടാക്കിയ ജില്ലകളില്‍ തന്റെ മണ്ഡലത്തിന്റെ ഭാഗമായ വയനാട് ജില്ലയും ഉള്‍പ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് രാഹുല്‍ഗാന്ധി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. കോറോണ വൈറസ് ബാധ നേരിടുന്നതില്‍ മികച്ച ഫലമുണ്ടാക്കിയെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് കണ്ടെത്തിയ ജില്ലകളില്‍ വയനാടും ഉള്‍പ്പെട്ടിരുന്നു.

കഴിഞ്ഞ 16 ദിവസത്തിനിടെ വയനാട് പുതിയ കൊവിഡ് കേസുകളില്‍ ഇല്ലെന്നും രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി. ഇതിനായി അര്‍പ്പണ മനോഭാവത്തോടെ പ്രയത്‌നിച്ച ജില്ല കളക്ടര്‍, പൊലീസ് മേധാവി, ഡിഎംഒ എന്നിവര്‍ക്കും ജില്ലാ ഭരണകൂടത്തിനും അദ്ദേഹം അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം.

Related Stories

No stories found.
logo
The Cue
www.thecue.in