'കമ്പോള മുതലാളിത്തത്തിന്റെ മാന്ത്രികസിദ്ധാന്തങ്ങള്‍ പരാജയപ്പെട്ടു'; ലോകത്തിന് പുതിയ രാഷ്ട്രീയം ആവശ്യമെന്ന് മാര്‍പാപ്പ

'കമ്പോള മുതലാളിത്തത്തിന്റെ മാന്ത്രികസിദ്ധാന്തങ്ങള്‍ പരാജയപ്പെട്ടു'; ലോകത്തിന് പുതിയ രാഷ്ട്രീയം ആവശ്യമെന്ന് മാര്‍പാപ്പ
Published on

കമ്പോളമുതലാളിത്തം പരാജയപ്പെട്ടെന്ന് കൊവിഡ് മഹാമാരി തെളിയിച്ചതായി ഫ്രാന്‍സിസ് മാര്‍പാപ്പ. ജായറാഴ്ച പുറത്തിറക്കിയ തന്റെ മൂന്നാമത്തെ ചാക്രിക ലേഖനത്തിലാണ് അദ്ദേഹം ഇങ്ങനെ പരാമര്‍ശിക്കുന്നത്. ഫ്രാന്‍സിസ് അസീസിയുടെ തിരുനാള്‍ ദിനത്തിലാണ് ഇത് പുറത്തിറക്കിയത്. കൊവിഡാനന്തര ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് അദ്ദേഹം അതില്‍ പങ്കുവെയ്ക്കുന്നത്. മുതലാളിത്ത വ്യവസ്ഥയുടെ മാന്ത്രിക സിദ്ധാന്തങ്ങള്‍ പരാജയപ്പെട്ടെന്നത് കൊവിഡ് നല്‍കുന്ന പാഠമാണെന്ന് 'എല്ലാവരും സോദരര്‍' എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ അദ്ദേഹം പറയുന്നു.

'കമ്പോള മുതലാളിത്തത്തിന്റെ മാന്ത്രികസിദ്ധാന്തങ്ങള്‍ പരാജയപ്പെട്ടു'; ലോകത്തിന് പുതിയ രാഷ്ട്രീയം ആവശ്യമെന്ന് മാര്‍പാപ്പ
കുടുംബപ്രശ്‌നമുണ്ടാക്കുന്ന സാഹിത്യപ്രവര്‍ത്തനം അഥവാ സാഹിത്യമാകുന്ന കുടുംബപ്രശ്‌നങ്ങള്‍

ഒത്തൊരുമയ്ക്കും സംവാദത്തിനും ഊന്നലുള്ള, യുദ്ധത്തെ തിരസ്‌കരിക്കുന്ന പുതിയ രാഷ്ട്രീയനയമാണ് ലോകത്തിന് ആവശ്യമെന്നും അദ്ദേഹം വിശദീകരിക്കുന്നു. മനുഷ്യരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാനായി നിലവിലെ രാഷ്ട്രീയ സാമ്പത്തിക സംവിധാനങ്ങള്‍ പുതുക്കേണ്ടതുണ്ടെന്ന തന്റെ കാഴ്ചപ്പാട് മഹാമാരി സാഹചര്യം ഊട്ടിയുറപ്പിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യുദ്ധത്തെ പ്രതിരോധമാര്‍ഗമായി ന്യായീകരിക്കുന്ന കത്തോലിക്കാസഭയുടെ സിദ്ധാന്തം കാലഹരണപ്പെട്ടതാണ്. നൂറ്റാണ്ടുകളായി അത് ലോകവ്യാപകമായി ഉപയോഗിക്കപ്പെട്ടുവരുന്നുണ്ട്. എന്നാല്‍ അതിന് ഒട്ടും പ്രസക്തിയില്ലാതായി. നീതിപൂര്‍വമായ യുദ്ധത്തിന്റെ സാധ്യതകള്‍ വിശദീകരിക്കാനുള്ള യുക്ത്യാധിഷ്ഠിത അളവുകോലുകളുടെ പ്രയോഗം ഇന്ന് പ്രയാസകരമാണെന്നും മാര്‍പാപ്പ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in