‘50 ലേറെ പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തി,ക്വാറന്റൈനും ലംഘിച്ചു’ ; വനിത ലീഗ് നേതാവ് നൂര്‍ബിന റഷീദിനും മകനുമെതിരെ കേസ് 

‘50 ലേറെ പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തി,ക്വാറന്റൈനും ലംഘിച്ചു’ ; വനിത ലീഗ് നേതാവ് നൂര്‍ബിന റഷീദിനും മകനുമെതിരെ കേസ് 

Published on

നിരോധനാജ്ഞയും ക്വാറന്റൈനും ലംഘിച്ചെന്ന് കാട്ടി വനിതാ ലീഗ് നേതാവ് നൂര്‍ബിന റഷീദിനും മകന്‍ സുബിന്‍ റഷീദിനുമെതിരെ യഥാക്രമം കേസെടുത്ത് കോഴിക്കോട് ചേവായൂര്‍ പൊലീസ്. അന്‍പതിലേറെ പേരെ പങ്കെടുപ്പിച്ച് മകളുടെ വിവാഹം നടത്തിയത് നിരോധനാജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നൂര്‍ബിനയ്ക്ക് എതിരായ നടപടി.

 ‘50 ലേറെ പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തി,ക്വാറന്റൈനും ലംഘിച്ചു’ ; വനിത ലീഗ് നേതാവ് നൂര്‍ബിന റഷീദിനും മകനുമെതിരെ കേസ് 
കാല്‍നടയായി ഡല്‍ഹിയില്‍ നിന്ന് മധ്യപ്രദേശിലേക്ക്, 200 കിലോമീറ്റര്‍ താണ്ടിയപ്പോള്‍ കുഴഞ്ഞുവീണ് മരണം 

മാര്‍ച്ച് 16 ന് അമേരിക്കയില്‍ നിന്ന് നാട്ടിലെത്തി, നിര്‍ദേശിക്കപ്പെട്ട മാര്‍ച്ച് 30 വരെ ക്വാറന്റൈനില്‍ തുടര്‍ന്നില്ലെന്ന് കാട്ടിയാണ് മകന്‍ സുബിനെതിരെയുള്ള കേസ്. മാര്‍ച്ച് 21 നായിരുന്നു വിവാഹം. അന്‍പതിലേറെ പേര്‍ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കുകയും ചെയ്തു. ആരോഗ്യവകുപ്പിന്റെ പരാതിയിലാണ് കേസ്. ഐപിസി 269,188,143,147 വകുപ്പുകള്‍ പ്രകാരമാണ് നടപടി. തുടര്‍ പ്രക്രിയകള്‍ ലോക്ക് ഡൗണ്‍ പൂര്‍ത്തിയായ ശേഷം സ്വീകരിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

logo
The Cue
www.thecue.in