പൊലീസ് മാസ്‌ക് വലിച്ചൂരി; പെണ്‍കുട്ടിയുടെ ബന്ധുവായ 15കാരന്‍ ഭയന്നോടി

പൊലീസ് മാസ്‌ക് വലിച്ചൂരി; പെണ്‍കുട്ടിയുടെ ബന്ധുവായ 15കാരന്‍ ഭയന്നോടി
Published on

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന പെണ്‍കുട്ടിയുടെ ബന്ധു മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഭയന്ന് ഓടി. പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരന്റെ മകനായ 15കാരാനാണ് പൊലീസിനെ ഭയന്ന് ഓടിപ്പോയത്. കുടുംബത്തിന് ഭീഷണിയുണ്ടെന്ന് കുട്ടി വെളിപ്പെടുത്തി.

പൊലീസ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ രഹസ്യമായാണ് 15കാരന്‍ മാധ്യമങ്ങളോട് സംസാരിക്കാനെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് കുട്ടിയുടെ മാസ്‌ക് വലിച്ചൂരി. കുട്ടിയെ തള്ളി മാറ്റി. ഇതോടെ കുട്ടി പാടത്തേക്ക് ഓടിപ്പോകുകയായിരുന്നു.

അധികൃതരില്‍ നിന്നും ഭീഷണിയുണ്ടെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. ജില്ലാ മജിസ്‌ട്രേറ്റ് തന്നെ മൊഴി മാറ്റാന്‍ ആവശ്യപ്പെടുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. മാധ്യമങ്ങള്‍ അടുത്ത ദിവസം പോകുമെന്നും തങ്ങള്‍ മാത്രമേ കൂടെയുണ്ടാവുകയുള്ളുവെന്നുമായിരുന്നു ഭീഷണി. കേസ് ഇല്ലാതായിപ്പോകുമെന്ന് പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in