രക്ഷാദൗത്യത്തിനായി കേന്ദ്ര മന്ത്രിമാർ യുക്രൈൻ അതിർത്തിയിലേക്ക്

രക്ഷാദൗത്യത്തിനായി കേന്ദ്ര മന്ത്രിമാർ യുക്രൈൻ അതിർത്തിയിലേക്ക്

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി കേന്ദ്ര മന്ത്രിമാരെ യുക്രൈനിലേക്ക് അയക്കാൻ തീരുമാനമെന്ന് റിപ്പോർട്ടുകൾ. നാല് കേന്ദ്ര മന്ത്രിമാരാണ് യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ തിരിച്ചെത്തിക്കുന്നതിനായുള്ള പ്രത്യേക ദൗത്യത്തിനായി അതിർത്തിയിലേക്ക് പോകുന്നത്.

ഹർദീപ് പൂരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജു, വി.കെ സിം​ഗ് എന്നിവരെയാണ് പ്രത്യേക രക്ഷാദൗത്യത്തിന്റെ ഭാ​ഗമായി യുക്രൈൻ അതിർത്തിയിലേക്ക് അയക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത ഉന്നതതല യോ​ഗത്തിലാണ് തീരുമാനം. ഇത് രണ്ടാം തവണയാണ് റഷ്യ-യുക്രൈൻ പ്രതിസന്ധിക്കിടെ പ്രധാനമന്ത്രി ഉന്നതതല യോ​ഗം വിളിക്കുന്നത്.

ഇതുവരെ യുക്രൈനിൽ നിന്ന് ഇന്ത്യക്കാരുമായി അഞ്ച് വിമാനങ്ങൾ രാജ്യത്തെത്തി. 1156 പേരെയാണ് ഇതുവരെ തിരികെ എത്തിച്ചത്.

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ സഹായം അഭ്യർത്ഥിച്ചുള്ള നിരവധി വീഡിയോകൾ പുറത്തുവന്നിരുന്നു. നിർദേശമില്ലാതെ അതിർത്തികളിൽ എത്തരുതെന്ന് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ എംബസി നിർദേശം നൽകിയിരുന്നു.

യുക്രൈനിൽ റഷ്യൻ സേന അക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ യു.എൻ പൊതുസഭ ഇന്ന് അടിയന്തര യോ​ഗം ചേരും. റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം ഇന്ന് ലോകം ചർച്ച ചെയ്യും. 193 അം​ഗരാജ്യങ്ങളുമായി വിശദമായ ചർച്ച നടത്തി സുപ്രധാന നടപടി കൈക്കൊള്ളാനാണ് ഐക്യരാഷ്ട്ര സഭയുടെ നീക്കം.

Related Stories

No stories found.
logo
The Cue
www.thecue.in