പി ടി തോമസിന് വിട, മതചടങ്ങുകളില്ലാതെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

പി ടി തോമസിന് വിട, മതചടങ്ങുകളില്ലാതെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു
Published on: 

അന്തരിച്ച പിടി തോമസ് എം.എല്‍.എയുടെ ഭൗതിക ശരീരം രവിപുരം ശ്മശാനത്തില്‍ സംസ്‌കരിച്ചു. മതപരമായ ചടങ്ങുകളൊന്നുമില്ലാതെയാണ് സംസ്‌കാരം നടത്തിയത്. ഔദ്യോഗിക ബഹുമതികള്‍ക്ക് ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്.

പിടി തോമസിന്റെ ഭൗതിക ശരീരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കരയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. തൃക്കാക്കര കമ്യൂണിറ്റി ഹാളിലെത്തിയാണ് മുഖ്യമന്ത്രി അന്ത്യോപചാരം അര്‍പ്പിച്ചത്.

പിടി തോമസിന്റെ കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. മുഖ്യമന്ത്രിക്കൊപ്പം വ്യവസായ മന്ത്രി പി. രാജീവും എത്തിയിരുന്നു.

തൃക്കാക്കര കമ്യൂണിറ്റി ഹാളിലെ പൊതുദര്‍ശനത്തിന് ശേഷമാണ് പിടി തോമസിന്റെ മൃതദേഹം രവിപുരം ശ്മശാനത്തിലേക്ക് കൊണ്ടു പോയി.

logo
The Cue
www.thecue.in