മുഖ്യമന്ത്രി പിണറായി വിജയന്‍  
മുഖ്യമന്ത്രി പിണറായി വിജയന്‍  

ആരാധനാലയങ്ങളില്‍നിന്നും അനധികൃതഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍; ഏറ്റെടുക്കുക ആവശ്യത്തിന് സ്ഥലം പതിച്ചുനല്‍കിയ ശേഷം

ആരാധനാലയങ്ങള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍. ആരാധനാലയങ്ങള്‍ക്ക് പുറമേ, മറ്റ് മത-സാംസ്‌കാരിക സ്ഥാപനങ്ങള്‍, വായനാശാലകള്‍, ശ്മശാനങ്ങള്‍ തുടങ്ങിയവയുടെ പക്കലുള്ള ഭൂമി ഏറ്റെടുക്കാനുള്ള റവന്യൂവകുപ്പ് നീക്കത്തിന് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചു. മതസ്ഥാപനങ്ങള്‍ പൂര്‍ണായി ഒഴിപ്പിച്ച് തിരിച്ചുപിടിക്കല്‍ എളുപ്പമല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്ന് അത്യാവശ്യത്തിനുള്ള ഭൂമി വിട്ടുനല്‍കാനാണ് തീരുമാനം. ആരാധനാലയങ്ങളും മറ്റും കൈയ്യേറിയ ഭൂമിയില്‍ ഒരു പങ്ക് നിയമാനുസൃതമാക്കുന്ന നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്.

ഉള്‍പ്രദേശങ്ങളിലും നഗരങ്ങളിലും ആരാധനാലയങ്ങള്‍ ധാരാളം ഭൂമി അനധികൃതമായി കൈയടക്കി വെച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍  
‘ഇനി സര്‍ഗാത്മക എഴുത്തിന് സമയം കിട്ടുമെന്ന് പ്രതീക്ഷ’; ഗവര്‍ണര്‍ പദവിക്ക് ഉപതെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് ശ്രീധരന്‍ പിള്ള

നിയമനാസൃതമാക്കി നല്‍കുന്ന കൈയേറ്റ ഭൂമി മറ്റാവശ്യത്തിനായി ഉപയോഗിക്കരുതെന്ന് വ്യവസ്ഥ ചെയ്യും. കളക്ടര്‍ അദ്ധ്യക്ഷനായ സമിതിയാണ് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനത്തിന് വേണ്ടി എത്ര ഭൂമി നല്‍കണമെന്ന് നിര്‍ണയിക്കുക. ഭൂമി ഏറ്റെടുക്കല്‍ നടപ്പാക്കാന്‍ ഭൂപതിവ് ചട്ടത്തില്‍ വ്യവസ്ഥയുള്ളതിനാല്‍ സര്‍ക്കാര്‍ ഉത്തരവ് മതിയാകും. പ്രത്യേക നിയമനിര്‍മ്മാണം വേണ്ടിവരില്ല. സ്വന്തം ഭൂമിക്ക് സമീപത്തെ സര്‍ക്കാര്‍ ഭൂമി കൈയേറിയ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമി ഉപയോഗിക്കുന്നവര്‍ക്കും സ്ഥലം പതിച്ചുനല്‍കില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍  
ബാംഗ്ലൂര്‍ അമൃത കോളേജ് അടച്ചിട്ടു; കോളേജ് തുറക്കുന്ന ദിവസം മുതല്‍ പ്രക്ഷോഭമെന്ന് വിദ്യാര്‍ത്ഥികള്‍; ‘അമൃതാനന്ദ മയി നേരിട്ടെത്തണം’

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in