'കാശ് അണ്ണന്‍ തരും'; രാഹുല്‍ താമസിച്ച ആഢംബര ഹോട്ടലിന്റെ വാടക അടച്ചില്ലെന്ന റിപ്പോര്‍ട്ടിനെ പരിഹസിച്ച് പി ജയരാജന്‍

'കാശ് അണ്ണന്‍ തരും'; രാഹുല്‍ താമസിച്ച ആഢംബര ഹോട്ടലിന്റെ വാടക അടച്ചില്ലെന്ന റിപ്പോര്‍ട്ടിനെ പരിഹസിച്ച് പി ജയരാജന്‍
Published on

കണ്ണൂര്‍: രാഹുല്‍ ഗാന്ധി താമസിച്ച ഹോട്ടലിന്റെ വാടക അടച്ചില്ലെന്ന റിപ്പോര്‍ട്ടുകളെ പരിഹസിച്ച് സിപിഐഎം നേതാവ് പി ജയരാജന്‍. കാശ് അണ്ണന്‍ തരുമെന്നാണ് പി ജയരാജന്‍ ഫേസ്ബുക്കിലെഴുതിയത്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി എം.പി താമസിച്ച ആഢംബര ഹോട്ടലിന്റെ വാടക അടച്ചില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. കൊല്ലം ബീച്ചിലെ നക്ഷത്ര ഹോട്ടലിലെ സ്യൂട്ടില്‍ ഫെബ്രുവരി 24ന് താമസിച്ച ഇനത്തില്‍ ആറുലക്ഷം രൂപയാണ് നല്‍കാനുള്ളതെന്നും ജയരാജന്‍ പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊല്ലത്ത് എത്തിയ രാഹുല്‍ ഗാന്ധി മത്സ്യ തൊഴിലാളികള്‍ക്കൊപ്പം ബോട്ടില്‍ കടലില്‍ പോയത് വലിയ വാര്‍ത്തയായിരുന്നു. വാടക അടയ്ക്കാത്ത വിവരം കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞിട്ടുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി കേരളത്തിലെ വിവിധ ജില്ലകളില്‍ യുഡിഎഫിന്റെ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in