ബിനോയിക്കും അഭിഭാഷകര്‍ക്കും അനുമതി നല്‍കാതെ ഇ.ഡി ; ബിനീഷ് കോടിയേരിയെ കാണാനായില്ല

ബിനോയിക്കും അഭിഭാഷകര്‍ക്കും അനുമതി നല്‍കാതെ ഇ.ഡി ; ബിനീഷ് കോടിയേരിയെ കാണാനായില്ല
Published on

ഇ.ഡി അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് സഹോദരന്‍ ബിനോയിക്കും അഭിഭാഷകര്‍ക്കും ബിനീഷ് കോടിയേരിയെ കാണാനായില്ല. ഇ.ഡി കസ്റ്റഡിയിലുള്ള ബിനീഷിനെ കാണാന്‍ അര മണിക്കൂര്‍ കാത്ത് നിന്നിട്ടും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. ഇതേതുടര്‍ന്ന് അഭിഭാഷകരും ഇ.ഡി ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പൊലീസിനെ വിളിച്ചുവരുത്തി. ഇതോടെ ബിനോയ് അവിടെ നിന്ന് മടങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതിനാല്‍ കാണാന്‍ അനുമതി നല്‍കില്ലെന്ന നിലപാടിലായിരുന്നു അന്വേഷണസംഘം.

ബിനോയിക്കും അഭിഭാഷകര്‍ക്കും അനുമതി നല്‍കാതെ ഇ.ഡി ; ബിനീഷ് കോടിയേരിയെ കാണാനായില്ല
'സഖാക്കള്‍ ബിനീഷ് കോടിയേരിയെ ചേര്‍ത്ത് പിടിക്കും', രാഷ്ട്രീയ പകപോക്കലിന് വിട്ടു കൊടുക്കില്ലെന്ന് ഐ.പി.ബിനു

എന്നാല്‍ കാണമെന്ന് ഉറച്ച നിലപാടെടുത്ത് ബിനോയും സംഘവും ഓഫീസില്‍ നിലയുറപ്പിച്ചു. തുടര്‍ന്ന് ഇ.ഡി ഉദ്യോഗസ്ഥന്‍ എത്തി നിലപാട് അറിയിച്ചു. ഇതോടെയാണ് തര്‍ക്കമുണ്ടായത്. അഭിഭാഷകരും ബിനോയിയും പിന്‍മാറില്ലെന്ന് കണ്ടതോടെ ഉദ്യോഗസ്ഥര്‍ പൊലീസിനെ വിളിച്ചുവരുത്തി പുറത്തിറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് അവര്‍ പിന്‍മാറിയത്. തിങ്കളാഴ്ച കോടതി പരിസരത്ത് ബിനീഷിനെ കാണാന്‍ അവസരം ലഭിക്കുമെന്ന് ഇ.ഡി അധികൃതര്‍ ബിനോയിയോട് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം സംഭവത്തെക്കുറിച്ച് ബിനോയിയോ അഭിഭാഷകരോ മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല. വ്യാഴാഴ്ച കോടതി പരിസരത്തുവെച്ച് ബിനോയ് സഹോദരനെ കണ്ടിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ഇ.ഡി ഓഫീസിലെത്തി ബിനീഷിന്റെ വസ്ത്രങ്ങള്‍ കൈമാറി. വൈകീട്ട് വീണ്ടും എത്തിയപ്പോഴാണ് അധികൃതര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത്.

Officers Denied Entry of Brother Binoy And Advocates to Meet Bineesh at ED Office

logo
The Cue
www.thecue.in