കൊച്ചിയിൽ നിന്നുൾപ്പെടെ 9 അൽ ഖായിദ ഭീകരർ പിടിയിൽ, സ്ഫോടനം ലക്ഷ്യമിട്ടെന്ന് എൻ ഐ എ

കൊച്ചിയിൽ നിന്നുൾപ്പെടെ 9 അൽ ഖായിദ ഭീകരർ പിടിയിൽ, സ്ഫോടനം ലക്ഷ്യമിട്ടെന്ന് എൻ ഐ എ

കേരളത്തില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുമായി ഒമ്പത് അല്‍ ഖായിദ ഭീകരവാദികളെ അറസ്റ്റ് ചെയ്തതായി എന്‍.ഐ.എ. അല്‍ ഖായിദയുടെ അന്തര്‍ സംസ്ഥാന ഗ്രൂപ്പുകളെ കുറിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.

എറണാകുളം പെരുമ്പാവൂരില്‍ നിന്നാണ് മൂന്ന് പേര്‍ പിടിയിലായതെന്ന് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

എറണാകുളത്ത് താമസിക്കുന്ന മുര്‍ഷിദ് ഹസന്‍, ഇയാക്കൂബ് ബിശ്വാസ്, മൊസാറഫ് ഹൊസെയ്ന്‍ എന്നിവരാണ് എന്‍ഐഎ റെയ്ഡില്‍ പിടിയിലായത്. രാജ്യത്ത് വിവിധ കേന്ദ്രങ്ങളില്‍ ഭീകരാക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്ന് എന്‍.ഐ.എ അറിയിച്ചു. ഇവരില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡി ആവശ്യപ്പെടും.

Related Stories

No stories found.
logo
The Cue
www.thecue.in