വിദേശത്ത് നിന്ന് എത്തുന്നവരുടെ ക്വാറന്റൈന്‍ ഏഴ് ദിവസമാക്കി; സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം

വിദേശത്ത് നിന്ന് എത്തുന്നവരുടെ ക്വാറന്റൈന്‍ ഏഴ് ദിവസമാക്കി; സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം

വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റൈന്‍ മതിയെന്ന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം. നേരത്തെ ഇറക്കിയ ഉത്തരവില്‍ വിദേശത്ത് നിന്നെത്തുന്നവരുടെ കാര്യം കൃത്യമായി പറയാതിരുന്നതിനാല്‍ വ്യക്തകുറവുണ്ടായിരുന്നു.

ഏഴ് ദിവസത്തെ ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ ശേഷം കൊവിഡ് പരിശോധന നടത്തി രോഗം ഇല്ലെന്ന് ഉറപ്പാക്കിയാല്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാം.

വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ ആയിരുന്നു നേരത്തെ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. യാത്ര പുറപ്പെട്ട സ്ഥലത്ത് കൊവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചാല്‍, ഏഴ് ദിവസം ജില്ലാ ഭരണകൂടം നിര്‍ദേശിക്കുന്ന സ്ഥലത്ത് നിരീക്ഷണത്തില്‍ കഴിയണമെന്നും, ഇതിന് ശേഷം രോഗലക്ഷണങ്ങളില്ലെങ്കില്‍ വീട്ടിലേക്ക് മടങ്ങാമെന്നും, ശേഷം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിദേശത്ത് നിന്ന് എത്തുന്നവരുടെ ക്വാറന്റൈന്‍ ഏഴ് ദിവസമാക്കി; സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം
ഇന്ന് 7445 പേര്‍ക്ക് കൊവിഡ്, ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന; 6404 സമ്പര്‍ക്ക രോഗികള്‍

Related Stories

No stories found.
logo
The Cue
www.thecue.in