ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടവുമായി പാഠപുസ്തകവും കറന്‍സിയും; നേപ്പാളിന്റെ പുതിയ നീക്കം

ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടവുമായി പാഠപുസ്തകവും കറന്‍സിയും; നേപ്പാളിന്റെ പുതിയ നീക്കം
Published on

ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതുക്കിയ ഭൂപടം പുറത്തിറക്കിയതിന് പിന്നാലെ വീണ്ടും പ്രകോപന നീക്കവുമായി നേപ്പാള്‍. പാഠപുസ്തകത്തിലും കറന്‍സിയിലുമുള്‍പ്പടെ പുതുക്കിയ ഭൂപടമാണ് നേപ്പാള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടെയാണ് നടപടി.

ഇന്ത്യന്‍ പ്രദേശങ്ങള്‍ സ്വന്തമാക്കി കാണിക്കുന്ന ഭൂപടം പുറത്തിറക്കിയതിനെ തുടര്‍ന്ന് ഈ നടപടി അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. 9, 12 ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങളിലാണ് വിവാദ ഭൂപടം ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി ഗിരാദ് മണി പോഖരേലാണ് പുസ്തകങ്ങള്‍ക്ക് ആമുഖം എഴുതിയിരിക്കുന്നത്.

ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങളാണ് നേപ്പാള്‍ സ്വന്തം ഭൂപടത്തില്‍ രേഖപ്പെടുത്തിയത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഉത്തരാഖണ്ഡിലുള്ള ഈ മൂന്നു ഭാഗങ്ങള്‍ നേപ്പാളിന്റെ ഭാഗമാക്കി പരിഷ്‌കരിക്കാനുള്ള ഭരണഘടനാ ഭേദഗതി നേപ്പാള്‍ പാര്‍ലമെന്റില്‍ ജനപ്രതിനിധി സഭ കഴിഞ്ഞ ജൂണിലാണ് ഏകകണ്ഠമായി പാസാക്കിയത്.

logo
The Cue
www.thecue.in