ഫെയ്‌സ്ബുക്ക് ജീവികളെ തുറന്നു വിട്ടുകൊണ്ടല്ല വിമര്‍ശനങ്ങളെ നേരിടേണ്ടത്; സിപിഎമ്മിനോട് നജ്മ തബ്ഷീറ

ഫെയ്‌സ്ബുക്ക് ജീവികളെ തുറന്നു വിട്ടുകൊണ്ടല്ല വിമര്‍ശനങ്ങളെ നേരിടേണ്ടത്;  സിപിഎമ്മിനോട് നജ്മ തബ്ഷീറ

കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരെയെല്ലാം കേരളത്തില്‍ വികസനവിരുദ്ധരായി ചാപ്പക്കുത്തപ്പെടുകയും ആള്‍ക്കൂട്ട വെര്‍ച്ച്വല്‍ ആക്രമണങ്ങള്‍ക്ക് വിധേയരാവേണ്ടി വരികയും ചെയ്യുന്നത് ക്രൂരതയാണെന്ന് ഹരിത മുന്‍ ഭാരവാഹി നജ്മ തബ്ഷീറ.

സാധാരണക്കാരും കവികളും സാമൂഹിക-പാരിസ്ഥിതിക-രാഷ്ട്രീയ പ്രവര്‍ത്തകരും കെ റയില്‍ പ്രൊജക്റ്റിന്റെ പ്രായോഗികതകയെക്കുറിച്ച് സംശയങ്ങളുന്നയിക്കുന്നത് ഇവിടുത്തെ ഭൂരിപക്ഷത്തിന്റെ ആശങ്കകള്‍ പങ്കുവെച്ചുകൊണ്ടാണ്. അത് പൂര്‍ണമായും ജനാധിപത്യപരവുമാണ്. അതിനെ നേരിടേണ്ടത് യഥാര്‍ത്ഥ മറുപടികള്‍ കൊണ്ടാവണമെന്നും നജ്മ തബ്ഷീറ പറഞ്ഞു.

നജ്മ തബ്ഷീറ പറഞ്ഞത്

ഗവണ്‍മന്റ് നയങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരെല്ലാം മോദിയുടെ 'ദേശവിരുദ്ധര്‍' കണക്കെ കേരളത്തില്‍ 'വികസനവിരുദ്ധരായി' ചാപ്പ കുത്തപ്പെടുകയും, ആള്‍ക്കൂട്ട വെര്‍ച്വല്‍ ആക്രമണങ്ങള്‍ക്ക് വിധേയരാവേണ്ടി വരികയും ചെയ്യുന്നത് ക്രൂരതയാണ്.

സാധാരണക്കാരും കവികളും സാമൂഹിക-പാരിസ്ഥിതിക-രാഷ്ട്രീയ പ്രവര്‍ത്തകരും കെ റയില്‍ പ്രൊജക്റ്റിന്റെ പ്രായോഗികതകയെക്കുറിച്ച് സംശയങ്ങളുന്നയിക്കുന്നത് ഇവിടുത്തെ ഭൂരിപക്ഷത്തിന്റെ ആശങ്കകള്‍ പങ്കുവെച്ചുകൊണ്ടാണ്. അത് പൂര്‍ണമായും ജനാധിപത്യപരവുമാണ്. അതിനെ നേരിടേണ്ടത് യഥാര്‍ത്ഥ മറുപടികള്‍ കൊണ്ടാവണം.

അല്ലാതെ താല്‍പര്യമില്ലാത്തവര്‍ കയറി വരുമ്പോള്‍ കടിക്കുന്ന പട്ടിയെയെന്നവണ്ണം, ഫെയ്‌സ്ബുക്ക് ജീവികളെ അപഹസിക്കാനായി തുറന്നുവിട്ടുകൊണ്ടാവരുത്. സി.പി.എമ്മിന്റെ ആലയില്‍ വളര്‍ന്ന, വാഴ്ത്തുപാട്ടുകള്‍ മാത്രം പാടുന്ന സാംസ്‌കാരിക/സാഹിത്യ നായകര്‍ മതി ഇവിടെ എന്നാണെങ്കില്‍ സൗകര്യമില്ല എന്നു തന്നെയാണു പറയാനുള്ളത്!

കാരശ്ശേരി മാഷിനും, റഫീഖ് അഹമ്മദിനും, സി ആര്‍ നീലകണ്ഠനും, അസഖ്യം മനുഷ്യര്‍ക്കുമൊപ്പം ഞങ്ങളുണ്ട്!വിയോജിപ്പുകള്‍ക്കും ഞങ്ങളുടെ 'ജനാധിപത്യ'ത്തില്‍ സ്ഥാനമുണ്ട്, ഞങ്ങള്‍ അഭിപ്രായ സ്വാതന്ത്രത്തിനൊപ്പമുണ്ട്!

Related Stories

No stories found.
logo
The Cue
www.thecue.in