പാലാരിവട്ടം അഴിമതി: പ്രതികള്‍ക്ക് ജാമ്യമില്ല; അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി

പാലാരിവട്ടം അഴിമതി: പ്രതികള്‍ക്ക് ജാമ്യമില്ല; അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി കണ്ടെത്തി.

ഗൂഢാലോചനയില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രതികളുണ്ടെന്നും അവരെ കണ്ടെത്തണമെന്നും വിജിലന്‍സ് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ രേഖകള്‍ നശിപ്പിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പാലാരിവട്ടം അഴിമതി: പ്രതികള്‍ക്ക് ജാമ്യമില്ല; അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി
പാലാരിവട്ടം അഴിമതി: രാഷ്ട്രീയക്കാരുള്‍പ്പെടെ കൂടുതല്‍ പ്രതികളുണ്ടെന്ന് വിജിലന്‍സ്; ‘പ്രതികള്‍ പുറത്തെത്തിയാല്‍ രേഖകള്‍ നശിപ്പിക്കും’

മുന്‍പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്, ആര്‍ഡിഎസ് പ്രൊജക്റ്റ്‌സ് ലിമിറ്റഡ് ഉടമ സുമിത് ഗോയല്‍, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ എജിഎം എം ടി തങ്കച്ചന്‍, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ എന്നിവരാണ് ജാമ്യപേക്ഷ നല്‍കിയിരുന്നത്.

പാലാരിവട്ടം അഴിമതി: പ്രതികള്‍ക്ക് ജാമ്യമില്ല; അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി
‘ആണുടലില്‍ ഇരുന്ന് ഒരു പെണ്ണ് കണ്ട സ്വപ്‌നം’; വിജയരാജ മല്ലികയും ജാസ് ജാഷിമും വിവാഹിതരായി

ടെണ്ടര്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 140ഓളം രേഖകളാണ് അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in