മുത്തൂറ്റ് ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്; തിങ്കളാഴ്ച മുതല്‍ സത്യാഗ്രഹം

മുത്തൂറ്റ് ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്; തിങ്കളാഴ്ച മുതല്‍ സത്യാഗ്രഹം

മുത്തൂറ്റ് ഫിനാന്‍സ്‌ ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്. 164 ജീവനക്കാരെ പിരിച്ചുവിട്ടിട്ട് ഒരുവര്‍ഷം കഴിഞ്ഞെങ്കിലും ആവശ്യങ്ങള്‍ മാനേജ്‌മെന്റ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് വീണ്ടും സമരം ആരംഭിക്കുന്നത്. നേരത്തെ സമരം നടത്തിയിരുന്നെങ്കിലും കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെയ്ക്കുകയായിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 20 ചര്‍ച്ച നടന്നെങ്കിലും നിഷേധാത്മക നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നതെന്ന് തൊഴിലാളി യൂണിയന്‍ ആരോപിക്കുന്നു. തിങ്കളാഴ്ച മുതല്‍ ഹെഡ് ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം ആരംഭിക്കും. അനിശ്ചിത കാല പണിമുടക്കിലേക്ക് പോകേണ്ട സാഹചര്യമാണെന്നും തൊഴിലാളി യൂണിയന്‍ വ്യക്തമാക്കി.

സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലാണ് ജീവനക്കാര്‍ സമരം നടത്തുന്നത്. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇവരെ പുറത്തിരുത്തി സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും തൊഴിലാളി യൂണിയന്‍ നിലപാട് അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in