തന്റെ വീട്ടുമുറ്റത്ത് ടി.പിയെ കൊല്ലാന്‍ ശ്രമം നടന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തന്റെ വീട്ടുമുറ്റത്ത് ടി.പിയെ കൊല്ലാന്‍ ശ്രമം നടന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
Published on

ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്ടെ തന്റെ വീട്ടുമുറ്റത്ത് വച്ച് അദ്ദേഹത്തെ കൊല്ലാന്‍ ശ്രമം നടന്നിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആരാണെന്ന് ചോദിച്ചപ്പോള്‍ അവര്‍ തന്നെയാണെന്നായിരുന്നു ടിപിയുടെ മറുപടിയെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി. മനോരമ ചാനലിലാണ് മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തല്‍.

മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്

രാത്രി 12 മണിക്ക് ശേഷമാണ് അദ്ദേഹം വീട്ടില്‍ വന്നത്. ഗള്‍ഫിലെ മലയാളികളുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനാണ് എത്തിയത്.

സംസാരത്തിനിടയില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി നേരിടുന്ന പ്രശ്‌നങ്ങളും പങ്കുവച്ചു.

ജീവന് ഭീഷണിയുണ്ടെന്നും പറഞ്ഞിരുന്നു. സംസാരത്തിനിടയില്‍ പുറത്തുനിന്നു ശബ്ദം കേട്ടപ്പോള്‍ വേഗം പോകണം അവരൊക്കെ പുറത്തുണ്ടെന്നു പറഞ്ഞ് അദ്ദേഹം ചാടിയെഴുന്നേറ്റു.

അവരുതന്നെയാണ് അവരുതന്നെയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു.

logo
The Cue
www.thecue.in