Representational Image
Representational ImageLark’s Photography

കെഎസ്ആര്‍ടിസി സിഗ്നല്‍ തെറ്റിച്ച് പാഞ്ഞു; ആനവണ്ടിയെ മൂന്ന് കിലോമീറ്റര്‍ ചെയ്‌സ് ചെയ്ത് പിടിച്ച് മോട്ടോര്‍ വാഹനവകുപ്പ്

സിഗ്നല്‍ തെറ്റിച്ച് കടന്നുപോയ കെഎസ്ആര്‍ടിസി ബസിനെ മോട്ടോര്‍ വാഹനവകുപ്പ് പിന്തുടര്‍ന്ന് പിടികൂടി. കൊല്ലം ചിന്നക്കടയിലാണ് സംഭവം. ചിന്നക്കട ലിങ്ക് റോഡ് വഴി ആശ്രമം റസിഡന്‍സ് റോഡിലേക്ക് കയറിയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ചിന്നക്കട ട്രാഫിക് റൗണ്ടിലെ റെഡ് സിഗ്നല്‍ മൈന്‍ഡ് ചെയ്യാതെ മുന്നോട്ട് പാഞ്ഞു.

ആറ്റിങ്ങല്‍ ഡിപ്പോയിലെ ബസ് തിരികെ തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയാണ് സംഭവം.
Representational Image
‘കോര്‍പറേറ്റ് കൃഷി ഇവിടെ വേണ്ട’; ഞങ്ങള്‍ക്ക് കുടുംബശ്രീയുണ്ടെന്ന് കേന്ദ്രത്തോട് വി എസ് സുനില്‍കുമാര്‍

ഈ സമയത്ത് ചിന്നക്കടയില്‍ ഉണ്ടായിരുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ആനവണ്ടിയുടെ പിന്നാലെ പാഞ്ഞു. മൂന്ന് കിലോമീറ്ററോളം ഫാസ്റ്റ് പാസഞ്ചറിനെ ചെയ്‌സ് ചെയ്യേണ്ടി വന്നെങ്കിലും പോളയത്തോടിന് സമീപം വെച്ച് പിടികൂടി. സിഗ്നല്‍ തെറ്റിച്ച് പാഞ്ഞത് ഡ്രൈവറെ ചൂണ്ടിക്കാട്ടിയ ശേഷം എംവിഡി അധികൃതര്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് വാങ്ങി പരിശോധിച്ചു. കെസ്ആര്‍ടിസി ജീവനക്കാരനെതിരെ തുടര്‍നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിരിക്കുകയാണ് വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍.

Related Stories

No stories found.
logo
The Cue
www.thecue.in