'ഞാനല്ല സുകുമാരകുറുപ്പ് കേട്ടോ, ഇങ്ങിനല്ല രാഷ്ട്രീയം പറയേണ്ടത്'; മന്ത്രി വി.ശിവന്‍കുട്ടി

'ഞാനല്ല സുകുമാരകുറുപ്പ് കേട്ടോ, ഇങ്ങിനല്ല രാഷ്ട്രീയം പറയേണ്ടത്'; മന്ത്രി വി.ശിവന്‍കുട്ടി

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനകഥാപാത്രമായെത്തിയ 'കുറുപ്പ്' തിയറ്ററുകളിലെത്തിയതിന് പിന്നാലെ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പുമായി സാമ്യമുള്ള ആളെന്ന രീതിയില്‍ അധിക്ഷേപിക്കുന്നതില്‍ വിയോജിപ്പറിയിച്ച് മന്ത്രി വി. ശിവന്‍കുട്ടി. വി.ശിവന്‍കുട്ടിയുമായി സുകുമാരകുറുപ്പിനെ താരതമ്യപ്പെടുത്തിയുള്ള ട്രോളുകളും വീഡിയോകളും പ്രചരിക്കുന്നതിന് പിന്നാലെയാണ് പ്രതികരണം. ഇങ്ങനെയല്ല രാഷ്ട്രീയം പറയേണ്ടതെന്നാണ് വി.ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

താനല്ല സുകുമാരകുറുപ്പ് എന്നും, ഇങ്ങനെയല്ല രാഷ്ട്രീയം പറയേണ്ടതെന്നുമാണ് മന്ത്രി വി.ശിവന്‍ കുട്ടി പ്രതികരിച്ചത്. 'എവിടെയോ എന്തോ തകരാറുള്ളതുപോലെ' എന്ന കുറിപ്പുമായി മന്ത്രിയുടെയും സുകുമാരകുറുപ്പിന്റെയും ചിത്രം ഉള്‍പ്പെടുത്തിയുള്ള ട്രോള്‍ പങ്കുവെച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.

'ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ... കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്.. ഇങ്ങിനല്ല രാഷ്ട്രീയം പറയേണ്ടത്', മന്ത്രി വി.ശിവന്‍കുട്ടി കുറിച്ചു.

The Cue
www.thecue.in