ജനകീയ സമരങ്ങളെ ഭയന്ന് സര്‍ക്കാര്‍ വളഞ്ഞ വഴി നോക്കുന്നു; കെ-റെയിലില്‍ സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് മേധാ പട്കര്‍

ജനകീയ സമരങ്ങളെ ഭയന്ന് സര്‍ക്കാര്‍ വളഞ്ഞ വഴി നോക്കുന്നു; കെ-റെയിലില്‍ സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് മേധാ പട്കര്‍

കെ-റെയിലിനെതിരെ വിമര്‍ശനവുമായി സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍. കേരളത്തിന് പുറത്ത് വന്‍ പദ്ധതികള്‍ക്കെതിരെ സമരം നടത്തുന്ന സി.പി.ഐ.എം കെ-റെയില്‍ പദ്ധതിയിലൂടെ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് മേധാ പട്കര്‍. തൃശൂരില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഭരണമുള്ള കേരളത്തില്‍ സി.പി.ഐ.എം വന്‍ പദ്ധതികള്‍ക്കായി നിലകൊള്ളുന്നുവെന്നത് വിരോധാഭാസമാണ്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമൊക്കെ വലിയ പദ്ധതികള്‍ക്ക് വേണ്ടി കുടിയിറക്കപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന പാര്‍ട്ടികളിലൊന്നാണ് സി.പി.ഐ.എം എന്നും മേധാ പട്കര്‍ പറഞ്ഞു.

പദ്ധതി സംബന്ധിച്ച് കോര്‍പ്പറേറ്റുകളുടെ പാരിസ്ഥിതിക ആഘാത പഠനം സ്വീകാര്യമല്ലെന്ന് മേധാ പട്കര്‍ അറിയിച്ചു. ജനകീയ സമരങ്ങളെ ഭയന്ന് വളഞ്ഞ വഴിയിലൂടെ പദ്ധതി നടപ്പിലാക്കാനുള്ള നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ജനകീയ ഗ്രാമസഭകളുടെ ഇടപെടലിലൂടെ പദ്ധതിയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തണമെന്നും മേധാ പട്കര്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in