മരട് ഫ്‌ളാറ്റ്: ഇന്നൊഴിയണം; ഉടമകള്‍ ഹൈക്കോടതിയിലേക്ക്

മരട് ഫ്‌ളാറ്റ്: ഇന്നൊഴിയണം; ഉടമകള്‍ ഹൈക്കോടതിയിലേക്ക്

Published on

എറണാകുളം മരടിലെ നാല് ഫ്‌ളാറ്റുകളില്‍ നിന്ന് താമസക്കാര്‍ക്ക് ഒഴിയാനുള്ള സമയപരിധി ഇന്ന് വൈകീട്ട് അവസാനിക്കും. ഒഴിയില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന നാല് ഫ്‌ളാറ്റുകളിലെ താമസക്കാര്‍ പ്രതിഷേധം തുടരുകയാണ്. നിയമാനുസൃതമായിട്ടില്ല ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഉടമകള്‍. നാളെ ഹര്‍ജി നല്‍കും.

മരട് ഫ്‌ളാറ്റ്: ഇന്നൊഴിയണം; ഉടമകള്‍ ഹൈക്കോടതിയിലേക്ക്
‘മറ്റ് ഭാഷകളെ പിന്‍തള്ളാനുള്ള കേന്ദ്രനീക്കം യുദ്ധപ്രഖ്യാപനം’; ഹിന്ദി അജണ്ടയിലൂടെ പുതിയ സംഘര്‍ഷവേദി തുറക്കുന്നുവെന്ന് മുഖ്യമന്ത്രി 

നഗരസഭയ്ക്ക് മുന്നിലും കുണ്ടന്നൂര്‍ എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്‌ളാറ്റിലുമായാണ് സത്യഗ്രഹം. ചില ഫ്‌ളാറ്റിലുള്ളവര്‍ ഒഴിയില്ലെന്ന് രേഖാമൂലം നഗരസഭയെ അറിയിച്ചിട്ടുണ്ട്. സിപിഎം, കോണ്‍ഗ്രസ്, ബിജെപി തുടങ്ങിയ പാര്‍ട്ടികളും ജനപ്രതിനിധികളും ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് മുന്നോട്ട് പോകുമെന്നാണ് നഗരസഭ അധികൃതര്‍ പ്രതികരിക്കുന്നത്. 343 ഫ്‌ളാറ്റുകളിലെ 1472 പേരെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടത്. ഇവരെ താമസിപ്പിക്കുന്നതിനായുള്ള കെട്ടിടങ്ങളുടെ വിവരങ്ങള്‍ കണയന്നൂര്‍ തഹസില്‍ദാര്‍ ശേഖരിച്ചിട്ടുണ്ട്. മാറ്റിപ്പാര്‍പ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ല. പൊളിച്ച് മാറ്റാനുള്ള ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. അഞ്ച് കമ്പനികള്‍ സമീപിച്ചിട്ടുണ്ടെങ്കിലും വിദഗ്ധരായവരെ ഐഐടികളുടെ സഹായത്തോടെ തിരഞ്ഞെടുക്കണമെന്നാണ് നഗരസഭ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മരട് ഫ്‌ളാറ്റ്: ഇന്നൊഴിയണം; ഉടമകള്‍ ഹൈക്കോടതിയിലേക്ക്
Fact Check : രഘുറാം രാജന്‍ ട്വിറ്ററില്‍ ഇല്ല, മുന്‍ ആര്‍ബിഐ ഗവര്‍ണറുടെ പ്രതികരണമെന്ന പേരില്‍ പ്രചരിച്ചത് വ്യാജവാര്‍ത്ത 

ഫ്‌ളാറ്റുകളില്‍ പൊളിച്ച് നീക്കി 20 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാന സര്‍ക്കാറിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. 23ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണം.

logo
The Cue
www.thecue.in