യുപിയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ മലയാളി സിആർപിഎഫ് ജവാൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

യുപിയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ മലയാളി സിആർപിഎഫ് ജവാൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി
Published on: 

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് സുരക്ഷാ ഡ്യൂട്ടിക്കെത്തിയ മലയാളി സി.ആർ.പി.എഫ് ജവാൻ സ്വയം വെടിവെച്ച് ജീവനൊടുക്കി. കണ്ണൂർ സ്വദേശി വിപിൻ ദാസാണ് (37) മരിച്ചത്.

യുപിയിലെ ചന്തൗലിയിൽ തെരഞ്ഞെടുപ്പ് സുരക്ഷ ഡ്യൂട്ടി ചെയ്തുവരികയായിരുന്നു വിപിൻ. സർവീസ് റൈഫിൾ ഉപയോ​​ഗിച്ചാണ് വെടിവച്ചതെന്നാണ് വിവരം.

കണ്ണൂരിൽ തെക്കി ബസാറിലാണ് വിപിന്റെ വീട്. വീടിന്റെ കുറ്റിയടി ചടങ്ങിൽ പങ്കെടുക്കാൻ അവധിക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും മേലുദ്യോ​ഗസ്ഥൻ അനുവദിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു.

logo
The Cue
www.thecue.in