പാസ്‌പോര്‍ട്ടും താമസരേഖയും പണവും മോഷണം പോയി; സ്പാനിഷ് നഗരത്തില്‍ കള്ളനെ ഓടിച്ചിട്ട് പിടിച്ച് മലയാളി പെണ്‍കുട്ടി  

പാസ്‌പോര്‍ട്ടും താമസരേഖയും പണവും മോഷണം പോയി; സ്പാനിഷ് നഗരത്തില്‍ കള്ളനെ ഓടിച്ചിട്ട് പിടിച്ച് മലയാളി പെണ്‍കുട്ടി  

സ്പാനിഷ് നഗരത്തില്‍ വെച്ച് തന്റെ വിലപ്പെട്ട രേഖകളും പണവും അടങ്ങിയ ബാഗ് മോഷ്ടിച്ച കള്ളനെ പിന്തുടര്‍ന്ന് ബാഗ് തിരിച്ചുവാങ്ങിയ കഥ പങ്കുവെച്ച് മലയാളി പെണ്‍കുട്ടി. സാന്യ നിയാസ് ആണ് സ്‌പെയിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ വെച്ച് നേരിടേണ്ടി വന്ന അനുഭവം വിവരിക്കുന്നത്. സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ചില്ലറ പൈസ പെറുക്കുകയാണെന്ന വ്യാജേന കള്ളന്‍ ബാഗ് കൊണ്ടുപോയത് അറിഞ്ഞില്ലെന്നും സാന്യ പറയുന്നു.

എല്ലാം ഒരു ഷോക്ക് പോലെയായിരുന്നു. മാസങ്ങളോളം ഡോക്യുമെന്റ്‌സ് ഇല്ലാതെ എംബസിയിലും ഓഫീസുകളിലും ബാങ്കിലും കയറിയിറങ്ങുന്നത് ഞാന്‍ ഓര്‍ത്തുപോയി.  

സാന്യ നിയാസ്  

പാസ്‌പോര്‍ട്ടും ഫ്രഞ്ച് റെസിഡന്റ്‌സ് കാര്‍ഡും എടിഎം കാര്‍ഡും പണവും എല്ലാ അടങ്ങിയ ബാഗ് പോയപ്പോള്‍ ഹൃദയം നിലച്ച പോലെ തോന്നി. ആരോ ചൂണ്ടിക്കാണിച്ച ദിശയിലേക്ക് നിര്‍ത്താതെ ഓടിയപ്പോള്‍ മിന്നായം പോലെ കള്ളനെ കണ്ടു. പിന്നേയും ഓടിയപ്പോള്‍ തന്റെ കറുത്ത ബാഗുമായി കള്ളന്‍ നടന്നുപോകുന്നത് കണ്ടു. എന്റെ ബാഗാണെന്ന് അലറി വിളിച്ചപ്പോള്‍ അയാള്‍ പിറുപിറുത്തുകൊണ്ട് ബാഗ് ഉപേക്ഷിച്ച് കടന്നു കളഞ്ഞെന്നും സാന്യ ഫേസ്ബുക്കില്‍ കുറിച്ചു.

സാന്യ പറഞ്ഞതില്‍ നിന്നും

സിയയോട് (സുഹൃത്ത്) സംസാരിച്ചിരിക്കുമ്പോഴാണ് റോഡിൽ നിന്നിരുന്ന ഒരാളുടെ കയ്യിൽ നിന്നും ചില്ലറ പ്പൈസ താഴെ വീഴുന്നത്. സിയ അതു പറുക്കിയെടുത്ത് കൊടുത്തു. നമ്മൾ വീണ്ടും സംസാരത്തിൽ മുഴുകി. അയാൾ വീണ്ടും വന്നു. ഞാനിരിക്കുന്ന കസാരയുടെ താഴെത്തപ്പി നോക്കി. ഇവിടെയൊന്നുമില്ലയെന്ന് ഞാൻ ആംഗ്യ ഭാഷയിൽ പറഞ്ഞു. Spanish അറിയില്ലല്ലോ! കുഴപ്പമില്ലായെന്നും പറഞ്ഞ് അയാൾ സ്ഥലം കാലിയാക്കി.
സിയോട് വീണ്ടും സംസാരിക്കാൻ തുടങ്ങുമ്പോഴാണ് എന്തോ പന്തീകേടുണ്ടല്ലോ എന്ന് തോന്നിയത്.
അതെ !
എന്റെ ബാഗ്.
എന്റെ കറുത്ത Laptop bag.
പാസ്സ്പോർട്ടും French റെസിഡൻസ് കാർഡും ATM കാർടും പൈസയും എല്ലാം അതിലാണ്.
ഒരു നിമിഷം എന്റെ ഹൃദയം നിന്നപോലെ ത്തോന്നി. 'My bag, My bag' എന്ന് ഞാൻ ഉറക്കെ കരഞ്ഞു. ഹോട്ടൽ ജീവനക്കാർ ഓടിക്കൂടി, ഒപ്പം ആ റോഡിൽ നിന്നിരുന്ന ആൾക്കാരും. കസാരയും മേശയും തിരിച്ചും മറച്ചും നോക്കി. എന്റെ identity പോയ പോലെ എനിക്ക് തോന്നി. ഞാൻ ആരുമല്ലാത്ത ഒരവസ്ഥപോലെ! കണ്ണു നിറഞ്ഞു. സിയ സമാധാനിപ്പിക്കാൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
വളരേ വളരേ ശ്രദ്ധയോടെയാണ് ഞാൻ ബാഗ് പിടിക്കാറുള്ളത്, കഥകളിൽ വായിച്ചും സിനിമകളിൾ മാത്രം കണ്ടിട്ടുമുള്ള ഒരവസ്ഥ.
'ഒരു ബാഗുമായി ഒതുത്താൻ ജങ്ക്ഷന്നീസ് വലത്തേക്ക് നടക്കുന്നത് കണ്ടു', പിന്നിൽ നിന്ന ഒരു യുവതി കുറച്ച് ആലോചിച്ച് പറഞ്ഞു.
കേട്ട പാതി കേക്കാത്ത പാതി ഞാൻ ഓടി! സിയയെ ഓർത്തില്ലാ! സിഗ്നൽ ചുവപ്പാണോ പച്ചയാണോ എന്ന് നോക്കിയില്ല! കൂടി നിന്ന ആളുകളെ ശ്രദ്ധിച്ചില്ല! ഓരോ ഹൃദയമിടിപ്പും ഓരോ കാൽചുവടുകളായിരുന്നു. ആദ്യമായിക്കാണുന്ന വഴികൾ സുപരിചിതമായിത്തോന്നി. പൈസ തപ്പാൻ വന്ന മനുഷ്യനെ ഞാൻ വഴിയിൽ ഒരു മിന്നൽപ്പോലെ കണ്ടു. പക്ഷെ ബാഗ് കണ്ടില്ല. ആ സ്ത്രീ പറഞ്ഞ ദിശയിലേക്ക് ഞാൻ ഓടി. നിക്കരുത് എന്ന് എന്റെ മനസ്സ് പറയുന്നതുപോലെത്തോന്നി.

കുറച്ചു ഓടിയപ്പോൾ ഒരു കൂസലുമില്ലാതെ ഒരുത്തൻ ഒരു കറുത്ത ബാഗുമായി ഏകദേശം 600- 700 m മുന്നിൽ നടക്കുന്നതു കണ്ടു. ഒരു പോക്കറ്റിൽ പോപ്പിക്കുടയും മറ്റേതിൽ H&M ഇൽ നിന്നും വാങ്ങിയ പിങ്ക് വെള്ളക്കുപ്പിയും. ഞാൻ അലറി! 'It's my bag'. അയാൾ ഒന്നുമറിയാത്ത പോലെ തിരിഞ്ഞു നോക്കി. 'It's my bag'. ഞാൻ വീണ്ടും അലറി, അയാൾ എന്തൊക്കെയേ പിറുപിറുത്ത് അത് ഊരിയിട്ട്, റോഡ് കടന്നു ഓടി. സമനിലതെറ്റിയപോലെ ഞാൻ ബാഗും പിടിച്ച് റോഡ്സൈഡിൽ ഇരുന്നു. തുറന്നു പരതി. എല്ലാമുണ്ട്. സിയ പറയുന്നതുപോലെ കൈയിട്ടു പരതിയാൽ ആവശ്യമുള്ളതൊന്നും ആദ്യം കിട്ടില്ല !! അപ്പോഴേക്കും സ്ക്കൂട്ടറിൽ അവിടെ കൂടി നിന്നിരുന്ന ഒരു സ്ത്ര എന്നെ സഹായിക്കാനായി എത്തി. ' Did you get it?' എന്നു ചോദിച്ചതും ഞാനവരെ കെട്ടിപ്പിടിച്ചു കരഞ്ഞു. എല്ലാമൊരു Shock പോലെയായിരുന്നു. മാസങ്ങളോളം Documents ഇല്ലാതെ എമ്പസിയിലും ഓഫീസുകളിലും ബാങ്കിലും കയറി ഇറങ്ങുന്നത് ഞാൻ ഓർത്തു പോയി. 'You are very lucky, You Ran like Crazy, I am sorry this happend to you, this is not Spanish people, We are full of love' എന്നും കൂടി കൂട്ടിച്ചേർത്തു.

പാസ്‌പോര്‍ട്ടും താമസരേഖയും പണവും മോഷണം പോയി; സ്പാനിഷ് നഗരത്തില്‍ കള്ളനെ ഓടിച്ചിട്ട് പിടിച്ച് മലയാളി പെണ്‍കുട്ടി  
‘എന്നെ നേരിട്ട് വിളിക്കാം’; പരാതി പരിഹാരസെല്ലുമായി മന്ത്രി ജി സുധാകരന്‍, ഇന്ന് ഒരു മണി വരെ ലൈനില്‍  

സിയയും, എനിക്ക് ആ മനുഷ്യനെക്കുറിച്ച് സൂചന തന്ന യുവതിയും പിന്നെയെത്തി. തിരിച്ച് ഹോട്ടലിൽ ചെന്നപ്പോൾ ജോലിക്കാരൊക്കെ എന്നെ ആശ്വസിപ്പിക്കാൻ കാത്തു നിക്കായിരുന്നു. എല്ലാവരും എന്നെ കെട്ടിപ്പിടിച്ച് സമാധാനിപ്പിച്ചു. ബാഗ് പോയാൽ കിട്ടാറില്ലെന്നും, ഞാൻ എത്ര ഭാഗ്യവതിയാണെന്നും, എന്റെ ഓട്ടത്തിനെക്കുറിച്ചും അവർ പറഞ്ഞുകൊണ്ടേയിരുന്നു. കുറച്ചു നേരംകൂടി അവിടെയിരുന്നു. കുറച്ചുംകൂടി കഴിഞ്ഞപ്പോൾ കുറേ ചിരിച്ചു. എല്ലാം ഒരു കഥ പോലെ! കള്ളനെ Madridഇൽ മലയാളിപ്പെൺക്കുട്ടി ഓടിച്ചു പിടിച്ച ഒരു കുട്ടിക്കഥ!

Related Stories

No stories found.
logo
The Cue
www.thecue.in