ബഹുമതികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല; അവാര്‍ഡ് നിരസിക്കുന്നുവെന്ന് എം.കുഞ്ഞാമന്‍

ബഹുമതികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല; അവാര്‍ഡ് നിരസിക്കുന്നുവെന്ന് എം.കുഞ്ഞാമന്‍

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നുവെന്ന് എം. കുഞ്ഞാമന്‍. മികച്ച ആത്മകഥക്കുള്ള സാഹിത്യ അക്കാദമി അവാര്‍ഡായിരുന്നു കുഞ്ഞാമന് ലഭിച്ചത്. എതിര്‍ എന്ന കൃതിക്കായിരുന്നു അവാര്‍ഡ്. ബഹുമതികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് അവാര്‍ഡ് നിരസിക്കുന്നതെന്നും എം. കുഞ്ഞാമന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദന്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

Related Stories

No stories found.
The Cue
www.thecue.in