ഐതിഹാസിക വിജയമെന്ന് കോടിയേരി, നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും

കോടിയേരി
കോടിയേരി
Published on

ഇടതുപക്ഷത്തിന് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐതിഹാസിക വിജയമാണ് ലഭിച്ചിരിക്കുന്നതെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഈ തെരഞ്ഞെടുപ്പ് ഫലം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. എല്‍ഡിഎഫ് മുന്നോട്ട് വയ്ക്കുന്ന രാഷട്രീയ നയങ്ങള്‍ക്കും വികസന നയങ്ങള്‍ക്കുമുള്ള അംഗീകാരമാണിത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം എല്‍.ഡി.എഫ് ഐതിഹാസിക വിജം നേടുമെന്ന് പറഞ്ഞിരുന്നു. യുഡി.എഫും ബിജെപിയും നടത്തിയ എല്ലാ കള്ളപ്രചാര വേലകളും കേരളത്തിലെ ജനങ്ങള്‍ നിരാകരിച്ചെന്നും കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ നിന്ന് എല്‍.ഡി.എഫിനെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് വിജയമെന്നും കോടിയേരി പറഞ്ഞു.

logo
The Cue
www.thecue.in