മന്ത്രി കെ.ടി ജലീലിന്റെ വാര്‍ഡില്‍ എല്‍.ഡി.എഫ് പിന്തുണച്ച സ്ഥാനാര്‍ത്ഥിക്ക് പരാജയം

മന്ത്രി കെ.ടി ജലീലിന്റെ വാര്‍ഡില്‍ എല്‍.ഡി.എഫ് പിന്തുണച്ച സ്ഥാനാര്‍ത്ഥിക്ക് പരാജയം
Published on

മലപ്പുറം വളാഞ്ചേരി നഗരസഭയില്‍ മന്ത്രി കെ.ടി. ജലീലിന്റെ വാര്‍ഡില്‍ എല്‍.ഡി.എഫ് പിന്തുണയില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥിക്ക് പരാജയം. എല്‍.ഡി.എഫ് പിന്തുണയോടെ മത്സരിച്ച വളാഞ്ചേരി ഡവലപ്മെന്റ് ഫോറം സ്ഥാനാര്‍ത്ഥി മൊയ്തീന്‍ കുട്ടിയാണ് പരാജയപ്പെട്ടത്.

മുസ്ലിം ലീഗിലെ അഷ്റഫ് അമ്പലത്തിങ്കലാണ് ഇവിടെ ജയിച്ചത്. മുസ്ലിം ലീഗ് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വി.ഡി.എഫ് രൂപീകരിച്ച് മത്സരിച്ച മുസലീം ലീഗ് മുന്‍ പ്രാദേശിക നേതാവിനെ ഇവിടെ എല്‍.ഡി.എഫ് പിന്തുണക്കുകയായിരുന്നു. വളാഞ്ചേരി ഡവലപ്മെന്റ് ഫോറം എല്‍ഡിഎഫ് പിന്തുണയോടെ പത്ത് സീറ്റുകളിലാണ് മല്‍സരിച്ചത്.

logo
The Cue
www.thecue.in