ഗ്യാസ് സിലിണ്ടര്‍ തുറന്ന് വെച്ച് ആത്മഹത്യാ ഭീഷണി; കൊല്ലത്ത് കെ-റെയില്‍ പ്രതിഷേധം ശക്തം

ഗ്യാസ് സിലിണ്ടര്‍ തുറന്ന് വെച്ച് ആത്മഹത്യാ ഭീഷണി; കൊല്ലത്ത് കെ-റെയില്‍ പ്രതിഷേധം ശക്തം

കൊല്ലത്ത് തഴുത്തലയില്‍ കെ-റെയില്‍ സര്‍വേയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം. ഇന്ന് രാവിലെ പ്രദേശത്ത് കല്ലിടുമെന്ന സൂചന ലഭിച്ചതിന് പിന്നാലെ നാട്ടുകാര്‍ ഒരുമിച്ചാണ് പ്രതിഷേധിക്കുന്നത്. പ്രദേശവാസിയായ അജയ് കുമാര്‍ കല്ലിടല്‍ തുടങ്ങുന്നതിന് മുമ്പ് വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്ന് വെച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഉടന്‍ തന്നെ നാട്ടുകാര്‍ ഇടപെട്ട് സിലിണ്ടര്‍ പൂട്ടിക്കുകയായിരുന്നു.

തുടര്‍ന്ന് അജയന്‍ വീടിന് മുന്നിലെ മരത്തില്‍ കയര്‍ കെട്ടിയും ആത്മഹത്യാ ഭീഷണി മുഴക്കി. വീടിന്റെ ചുമരില്‍ ജില്ല ജഡ്ജിക്ക് തന്റെ മരണമൊഴിയാണെന്ന പേരില്‍ ആത്മഹത്യാ കുറിപ്പും അജയന്‍ എഴുതി ഒട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ തവണയും തഴുത്തലയില്‍ ഉദ്യോഗസ്ഥര്‍ കല്ലിടാന്‍ എത്തിയപ്പോള്‍ ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.

പ്രതിഷേധത്തിന് ബിജെപി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തെത്തി. സര്‍വേ നടത്താന്‍ വരുന്ന ഉദ്യോഗസ്ഥരെ കല്ലിടാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ അറിയിച്ചിരിക്കുന്നത്. കല്ലിടാനായി എത്തിയ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. നിലവില്‍ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കെ-റെയിലില്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി വന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വീണ്ടും സര്‍വെ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in