എം.കെ.മുനീര്‍ വേണ്ട; കൊടുവള്ളി സീറ്റില്‍ മത്സരിപ്പിക്കുന്നതിനെതിരെ ലീഗില്‍ പ്രതിഷേധം

എം.കെ.മുനീര്‍ വേണ്ട; കൊടുവള്ളി സീറ്റില്‍ മത്സരിപ്പിക്കുന്നതിനെതിരെ ലീഗില്‍ പ്രതിഷേധം
Published on

പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിനെ കൊടുവള്ളി നിയമസഭ മണ്ഡലത്തില്‍ മത്സരിപ്പിക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനിത്തിനെതിരെ മുസ്ലിംലീഗിലെ ഒരു വിഭാഗം രംഗത്ത്. പുറത്ത് നിന്നുള്ളവരെ കൊടുവള്ളിയില്‍ സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്ന് മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. കൊടുവള്ളിയിലെ വിഭാഗീയത മണ്ഡലം തിരിച്ചു പിടിക്കുന്നതിന് തടസ്സമാകുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സംസ്ഥാന നേതൃത്വം കോഴിക്കോട് സൗത്തില്‍ നിന്നും എം.കെ മുനീറിനെ കൊടുവള്ളിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ തവണ മത്സരിച്ച എം.എ റസാഖിന്റെ നേതൃത്വത്തിലാണ് എം.കെ മുനീറിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്. മുന്‍ എം.എല്‍.എ വി.എം ഉമ്മറും രംഗത്തുണ്ട്. ലീഗിലെ ഗ്രൂപ്പ് വഴക്കാണ് ജില്ലാ സെക്രട്ടറി കൂടിയായ എം.എ റസാഖ് പരാജയപ്പെടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഇതിനെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നെങ്കിലും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്തിട്ടില്ല.

മുസ്ലിംലീഗിന്റെ ഉറച്ച മണ്ഡലമായിരുന്നു കൊടുവള്ളി പി.ടി.എ റഹീമിലൂടെയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ തവണ കാരാട്ട് റസാഖ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു. ഇത്തവണയും മത്സരിക്കാന്‍ കാരാട്ട് റസാഖ് തയ്യാറെടുക്കുന്നുണ്ട്. മത്സരിക്കാന്‍ സി.പി.എം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രചരണം ഉടന്‍ ആരംഭിക്കുമെന്നും കാരാട്ട് റസാഖ് വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in