അടികിട്ടേണ്ട തരത്തിലുള്ള സമരമാണ് നടന്നത്; പൊലീസ് സംയമനത്തോടെ നേരിട്ടുവെന്ന് കോടിയേരി

അടികിട്ടേണ്ട തരത്തിലുള്ള സമരമാണ് നടന്നത്; പൊലീസ് സംയമനത്തോടെ നേരിട്ടുവെന്ന് കോടിയേരി

കെ-റെയിലിനെതിരെ തിങ്കളാഴ്ച സംസ്ഥാനത്ത് നടന്നത് അടികിട്ടേണ്ട രീതിയിലുള്ള സമരമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ-റെയിലിനെതിരെ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും അതിനെ രാഷ്ട്രീയമായി തന്നെ നേരിടുനമെന്നും കോടിയേരി.

കോടിയേരി പറഞ്ഞത്

'' എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ കേരളത്തില്‍ ഒന്നും നടത്താന്‍ സമ്മതിക്കില്ലെന്ന നിലപാടിന്റെ ഭാഗമായി നടക്കുന്ന സമരമാണിത്. ഇന്നലെ നടന്നത് അടികിട്ടേണ്ട തരത്തിലുള്ള സമരമാണ്. എന്നിരുന്നാലും പൊലീസ് സംയമനത്തോടെ സമരക്കാരെ നേരിട്ടു. കെ-റെയില്‍ സര്‍വ്വേ, ഡി.പി.ആര്‍, പാരിസ്ഥിതിക ആഘാത പഠനം എന്നിവയ്ക്ക് കേന്ദ്രവും ഹൈക്കോടതിയും അനുമതി നല്‍കിയിട്ടുണ്ട്.

ഇപ്പോഴത്തെ സമരം ഹൈക്കോടതി വിധിക്കെതിരായുള്ളതാണ്. ഭൂമി നഷ്ടമാകുന്നവര്‍ പരിഭ്രാന്തരാകേണ്ടതില്ല. ഓരോ വ്യക്തിക്കും അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കിയതിന് ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂ,'' കോടിയേരി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in