'ലീഗിന്റെ സ്വാധീനമേഖലകള്‍ ഭദ്രം'; യു.ഡി.എഫ് ആത്മപരിശോധന നടത്തണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി, Kerala Local Body Election Result 2020

'ലീഗിന്റെ സ്വാധീനമേഖലകള്‍ ഭദ്രം'; യു.ഡി.എഫ് ആത്മപരിശോധന നടത്തണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി, Kerala Local Body Election Result 2020
Published on

തദ്ദേശതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ യു.ഡി.എഫിന് തിരച്ചടി നേരിട്ടെങ്കിലും ലീഗിന്റെ സ്വാധീനമേഖലകള്‍ ഭദ്രമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. യു.ഡി.എഫ് ആത്മപരിശോധന നടത്തണമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങി എല്ലാ ജില്ലകളിലെയും പാര്‍ട്ടിയുടെ സ്വാധീനമേഖല ഭദ്രമാണ്. കോണ്‍ഗ്രസും യു.ഡി.എഫും പരിശോധിക്കേണ്ട വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തിലുണ്ട്. നിലമ്പൂര്‍ മുനിസിപ്പാലിറ്റിയില്‍ ലീഗ് കുറഞ്ഞ സീറ്റുകളില്‍ മാത്രമാണ് മത്സരിച്ചത്. അവിടെ എന്ത് സംഭവിച്ചു എന്നുള്ളത് പ്രത്യേകം പരിശോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

logo
The Cue
www.thecue.in