മിഷൻ സമുദ്ര, ഫിലിം സിറ്റി, സ്റ്റേഡിയം | വി ഡി സതീശൻ ബജറ്റ് Highlights

മിഷൻ സമുദ്ര, ഫിലിം സിറ്റി, സ്റ്റേഡിയം | വി ഡി സതീശൻ ബജറ്റ് Highlights
Published on

യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായ വി ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു. തീരദേശ വികസനത്തിനായുള്ള 'മിഷൻ സമുദ്ര', സാംസ്കാരിക-കായിക മേഖലകളിലെ പുതിയ പദ്ധതികൾ എന്നിവ ഈ ബജറ്റിന്റെ പ്രധാന ആകർഷണങ്ങളാണ്.

തീരദേശ വികസനം & മത്സ്യബന്ധനം

  • മിഷൻ സമുദ്ര: സമഗ്ര തീരദേശ വികസനത്തിന് 400 കോടി രൂപ.

  • അടിസ്ഥാന സൗകര്യം: വിഴിഞ്ഞം-ബാലരാമപുരം ഭൂഗർഭ റെയിൽപാത, അന്താരാഷ്ട്ര മാരിടൈം മ്യൂസിയം (50 കോടി), കപ്പൽ നിർമാണ കേന്ദ്രം.

  • ക്ഷേമം: മത്സ്യത്തൊഴിലാളികളുടെ അപകട ഇൻഷുറൻസ് പരിഷ്കരണം; മണ്ണെണ്ണ സബ്സിഡി 75 രൂപയാക്കി വർധിപ്പിച്ചു.

സിനിമയും സാംസ്കാരികവും

  • ഫിലിം സിറ്റി: കൊച്ചിയിൽ 'ജെ.സി. ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി'. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദി.

  • കൾച്ചറൽ പാർക്കുകൾ: കോഴിക്കോട്ട് എം.ടി. വാസുദേവൻ നായർ സ്മാരക പാർക്ക്, തൃശൂരിൽ ജോൺസൺ മാസ്റ്റർ മ്യൂസിക് അക്കാദമി, പൊന്നാനി കൾച്ചറൽ ബിനാലെ.

കായിക രംഗം

  • ഫുട്ബോൾ മുന്നേറ്റം: സംസ്ഥാനത്തെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതി.

  • ആധുനിക സ്റ്റേഡിയം: മലബാറിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ സ്റ്റേഡിയം നിർമിക്കും. (50 കോടി)

മിഷൻ സമുദ്ര, ഫിലിം സിറ്റി, സ്റ്റേഡിയം | വി ഡി സതീശൻ ബജറ്റ് Highlights
കേരള ബജറ്റ് 2026; വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ എന്തൊക്കെ?
logo
The Cue
www.thecue.in