30 വര്‍ഷം മുന്‍പ് കടംവാങ്ങിയ 200 രൂപ തിരിച്ചുനല്‍കാന്‍ കെനിയയില്‍ നിന്നെത്തി എംപി ; വിസ്മയിപ്പിച്ച് മടക്കം 

30 വര്‍ഷം മുന്‍പ് കടംവാങ്ങിയ 200 രൂപ തിരിച്ചുനല്‍കാന്‍ കെനിയയില്‍ നിന്നെത്തി എംപി ; വിസ്മയിപ്പിച്ച് മടക്കം 

30 വര്‍ഷം മുന്‍പ് വാങ്ങിയ 200 രൂപ തിരിച്ചുനല്‍കാന്‍ ഔറംഗബാദില്‍ എത്തി കെനിയന്‍ എംപി. കാശിനാഥ് ഗാവ്‌ലി എന്നയാളില്‍ നിന്ന് കടം വാങ്ങിയ 200 രൂപ മടക്കി നല്‍കാനാണ് റിച്ചാര്‍ഡ് ടോംഗി എത്തിയത്. കെനിയയിലെ ന്യാരിബാരി ചാച്ചെ മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്. ഭാര്യ മിഷേലയോടൊപ്പമാണ് ടോംഗി ഗാവ്‌ലിയുടെ വീട്ടിലെത്തിയത്. പ്രതിരോധ-വിദേശകാര്യ സമിതിയുടെ ഡെപ്യുട്ടി ഹെഡ് ആണ് ഇദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രേമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായുള്ള നയതന്ത്ര സംഘത്തിന്റെ ഭാഗമായാണ് ഇന്ത്യയിലെത്തിയത്.യോഗശേഷം അദ്ദേഹം ഭാര്യ മിഷേലയ്‌ക്കൊപ്പം ഔറംഗബാദിലേക്ക് തിരിക്കുകയായിരുന്നു.

30 വര്‍ഷം മുന്‍പ് കടംവാങ്ങിയ 200 രൂപ തിരിച്ചുനല്‍കാന്‍ കെനിയയില്‍ നിന്നെത്തി എംപി ; വിസ്മയിപ്പിച്ച് മടക്കം 
ഫ്‌ളക്‌സ് വിവാദം: രാഹുലിന്റെ മറുപടിയെത്തി; എംഎല്‍എ കൂടാതെ പിഡബ്ലിയുഡി എഞ്ചിനീയറും ക്ഷണിച്ചു

തിങ്കളാഴ്ച ടോംഗി ഗാവ്‌ലിയെ നേരില്‍കണ്ട് പണം കൈമാറി. എന്നാല്‍ ഇത് കൈപ്പറ്റാന്‍ ഗാവ്‌ലി കൂട്ടാക്കിയില്ല. ഇതോടെ മക്കള്‍ക്ക് 19,200 രൂപ മൂല്യം വരുന്ന യൂറോകള്‍ സമ്മാനിച്ചു. 1985-89 കാലത്ത് മാനേജ്‌മെന്റ് പഠനത്തിനായി ടോംഗി ഇന്ത്യയിലെത്തുകയായിരുന്നു. ഔറംഗബാദിലെ മൗലാന ആസാദ് കോളജിലാണ് പ്രവേശനം നേടിയത്. നിത്യചിലവുകള്‍ക്കൊന്നും ടോംഗിയുടെ കയ്യില്‍ അന്ന് പണമുണ്ടായിരുന്നില്ല. അന്ന് ഗാവ്‌ലിയാണ് ടോംഗിയെ സഹായിച്ചിരുന്നത്. റിച്ചാര്‍ഡ് താമസിച്ചിരുന്ന വാംഖ്‌ഡെനഗറില്‍ പചലരക്ക് കട നടത്തുകയായിരുന്നു കാശിനാഥ് ഗാവ്‌ലി. ആ നാളുകളില്‍ കടം വാങ്ങിയതില്‍ 200 രൂപ ടോംഗി മടക്കി നല്‍കാനുണ്ടായിരുന്നു.

30 വര്‍ഷം മുന്‍പ് കടംവാങ്ങിയ 200 രൂപ തിരിച്ചുനല്‍കാന്‍ കെനിയയില്‍ നിന്നെത്തി എംപി ; വിസ്മയിപ്പിച്ച് മടക്കം 
ഫ്‌ളക്‌സ് വിവാദം: രാഹുലിന്റെ മറുപടിയെത്തി; എംഎല്‍എ കൂടാതെ പിഡബ്ലിയുഡി എഞ്ചിനീയറും ക്ഷണിച്ചു

മാനേജ്‌മെന്റ് ബിരുദം നേടി തിരികെ പോയി ഔദ്യോഗിക ജീവിതത്തിലെ തിരക്കുകളില്‍ സജീവമായതോടെ ടോംഗിക്ക് ഗാവ്‌ലിയെ ബന്ധപ്പെടാന്‍ സാധിച്ചില്ല. പക്ഷേ അപ്പോഴും 200 രൂപ കൊടുക്കാനുള്ളത് ഓര്‍മ്മയിലുണ്ടായിരുന്നു. ഈ 30 വര്‍ഷക്കാലയളവില്‍ ഇവര്‍ തമ്മില്‍ യാതൊരു ആശയ വിനിമയവും ഉണ്ടായിരുന്നില്ല.വീട്ടിലെത്തിയപ്പോള്‍ ടോംഗിയെ തിരിച്ചറയാനായില്ലെന്നും കടം വീട്ടാനെത്തിയതാണെന്ന് പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞെന്നും ഗാവ്‌ലി പ്രതികരിച്ചു.

30 വര്‍ഷം മുന്‍പ് കടംവാങ്ങിയ 200 രൂപ തിരിച്ചുനല്‍കാന്‍ കെനിയയില്‍ നിന്നെത്തി എംപി ; വിസ്മയിപ്പിച്ച് മടക്കം 
ട്രാക്കിലെ വിലക്ക്, സ്വവര്‍ഗാനുരാഗത്തിലെ വേട്ടയാടല്‍ ; വിസ്മയക്കുതിപ്പില്‍ ദ്യുതിയുടെ മധുരപ്രതികാരം 

താമസത്തിനും ഭക്ഷണത്തിനുമൊക്കെ പണം നല്‍കി ഗാവ്‌ലിയാണ് ആ നാളുകളില്‍ തനിക്ക് തുണയായതെന്ന് ടോംഗി ഓര്‍മ്മിക്കുന്നു. നല്ല മനുഷ്യരുടെ ഇടമാണ് ഇന്ത്യയെന്ന് ഭാര്യ മിഷേലയും പറഞ്ഞു. ഇരുവരും ഏറെനേരം പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ചു. 30 വര്‍ഷങ്ങള്‍ക്ക് ശേഷമെത്തിയ സുഹൃത്തിന് പൗരാണിക രീതിയിലുള്ള തൊപ്പിയും ഭാര്യയ്ക്ക് സാരിയും സമ്മാനിച്ചാണ് ഗാവ്‌ലി തിരിച്ചയച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in