കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; സിപിഎം കൗൺസിലറെ ഇ.ഡി അറസ്റ്റ് ചെയ്തു, വേട്ടയാടലെന്ന് എംവി ​ഗോവിന്ദൻ

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; സിപിഎം കൗൺസിലറെ ഇ.ഡി അറസ്റ്റ് ചെയ്തു, വേട്ടയാടലെന്ന് എംവി ​ഗോവിന്ദൻ

കരുവന്നൂർ സഹകരണ ബാങ്ക് വഴി കള്ളപ്പണം വെളിപ്പിച്ചെന്ന കേസിൽ സിപിഐഎം കൗൺസിലറെ ഇ.ഡി അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ സിപിഎം നേതാവാണ് അരവിന്ദാക്ഷൻ.

അറസ്റ്റിന് പിന്നാലെ അരവിന്ദാക്ഷനെ ഇഡി മൃഗീയമായി ആക്രമിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ഇത് ഇ ഡി യുടെ വേട്ടയാടലാണ് എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പാർട്ടി അരവിന്ദാക്ഷനൊപ്പം തന്നെയാണെന്നും ഇ ഡി ക്ക് വഴങ്ങാൻ സി പി എമ്മിന് മനസില്ല എന്നുമാണ് എംവി ​ഗോവിന്ദന്റെ പ്രതികരണം.

നേരത്തെ മുൻ മന്ത്രിയും എം എൽ എ യുമായ എ സി മൊയ്തീൻ, സി പി എം സംസ്ഥാന സമിതി അംഗം എം കെ കണ്ണൻ എന്നിവരെ ഇ ഡി ചോദ്യം ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in