'മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അന്വേഷണത്തിന് ധൈര്യമുണ്ടോ?', വെല്ലുവിളിച്ച് കെ സുരേന്ദ്രന്‍

'മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അന്വേഷണത്തിന് ധൈര്യമുണ്ടോ?', വെല്ലുവിളിച്ച് കെ സുരേന്ദ്രന്‍
Summary

സ്വപ്‌നാ സുരേഷിനെ അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും കെ സുരേന്ദ്രന്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ ധാര്‍മ്മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സാന്നിധ്യത്തെക്കുറിച്ച് അന്വേഷണത്തിന് തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റുള്ളവരുടെ പങ്ക് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം. സ്വപ്‌നാ സുരേഷിനെ അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും കെ സുരേന്ദ്രന്‍.

കരാര്‍ ജീവനക്കാരിക്ക് സര്‍ക്കാരിന്റെ മുദ്രവച്ച് വിസിറ്റിംഗ് കാര്‍ഡ് എങ്ങനെ കിട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം. സ്വപ്‌നാ സുരേഷ് സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുത്തത് എങ്ങനെയാണ്. സര്‍ക്കാര്‍ വാഹനങ്ങള്‍ വിമാനത്താവളത്തിലേക്ക് വന്നതിന് തെളിവുണ്ടെന്നും കെ സുരേന്ദ്രന്‍. ഇക്കാര്യങ്ങള്‍ വിശദമായ അന്വേഷണമുണ്ടാകണം.

'മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അന്വേഷണത്തിന് ധൈര്യമുണ്ടോ?', വെല്ലുവിളിച്ച് കെ സുരേന്ദ്രന്‍
'സന്ദീപിന് സിപിഎമ്മുമായി ഒരു ബന്ധവുമില്ല, വോട്ട് കൊടുക്കുന്നതും ബിജെപിക്ക്', ഇല്ലാത്തത് പറഞ്ഞാല്‍ കേസ് കൊടുക്കുമെന്നും സന്ദീപിന്റെ അമ്മ

മുഖ്യമന്ത്രിക്ക് ആത്മാര്‍ത്ഥ ഉണ്ടെങ്കില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യണമായിരുന്നു. പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്ത് വെറും ചെപ്പടിവിദ്യ ആണ്. പിണറായി വിജയന്‍ സിബിഐ അന്വേഷണം ഭയപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ മാധ്യമഉപദേഷ്ടാവ് വിദേശയാത്രകളില്‍ ഉണ്ടായിരുന്നുവെന്നും കെ സുരേന്ദ്രന്‍.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in