കടലാസു പുലികള്‍ ബഹളമുണ്ടാക്കിയാല്‍ യുഡിഎഫ് തോറ്റുകൊടുക്കില്ല; വിരട്ടാന്‍ വരേണ്ടെന്ന് എം.വി ജയരാജനോട് വി.ഡി സതീശന്‍

കടലാസു പുലികള്‍ ബഹളമുണ്ടാക്കിയാല്‍ യുഡിഎഫ് തോറ്റുകൊടുക്കില്ല; വിരട്ടാന്‍ വരേണ്ടെന്ന് എം.വി ജയരാജനോട് വി.ഡി സതീശന്‍

കെ-റെയിലുമായി ബന്ധപ്പെട്ട സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ പ്രസ്താവന ഗൗനിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതുപോലുള്ള കടലാസു പുലികള്‍ ബഹളമുണ്ടാക്കിയാല്‍ അതിനുമുന്നില്‍ യു.ഡി.എഫ് തോറ്റുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ആളുകളുടെ പല്ലുകൊഴിക്കലും കൈ വെട്ടലും കാലും തലയും വെട്ടലുമാണല്ലോ സി.പി.ഐ.എമ്മിന്റെ പ്രധാന പണി. അതിനു നേതൃത്വം കൊടുക്കുന്നയാളാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി. അതുവെച്ച് ഞങ്ങളെ വിരട്ടാന്‍ വരേണ്ട.

ജനങ്ങളോടാണ് പ്രതിപക്ഷം സംസാരിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയാണ് യു.ഡി.എഫ് സമരമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം എം.വി ജയരാജന്റെ പ്രസ്താവനയ്ക്ക് യൂത്ത് കോണ്‍ഗ്രസ് മറുപടി പറയുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു.

വരും വരായ്കകള്‍ മനസിലാക്കാതെ സില്‍വര്‍ ലൈന്‍ നടപ്പിലാക്കാന്‍ പിണറായി വിജയന്റെ തറവാട്ടു പ്രോപ്പര്‍ട്ടിക്ക് അകത്തല്ല സില്‍വര്‍ലൈന്‍ വരുന്നതെന്നും കെ.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in