പൊലീസ് സുരക്ഷ വേണമെന്ന് ഉദ്യോഗസ്ഥര്‍; എറണാകുളത്ത് സര്‍വ്വേ താത്കാലികമായി നിര്‍ത്തി, വടക്കന്‍ കേരളത്തിലും ഇന്ന് സര്‍വ്വേ ഇല്ല

പൊലീസ് സുരക്ഷ വേണമെന്ന് ഉദ്യോഗസ്ഥര്‍; എറണാകുളത്ത് സര്‍വ്വേ താത്കാലികമായി നിര്‍ത്തി, വടക്കന്‍ കേരളത്തിലും ഇന്ന് സര്‍വ്വേ ഇല്ല

എറണാകുളത്ത് സില്‍വര്‍ലൈന്‍ സര്‍വ്വേ താത്ക്കാലികമായി നിര്‍ത്തിവെച്ചു. പൊലീസ് സുരക്ഷയില്ലാതെ സര്‍വ്വേ തുടരാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ നിലപാട് എടുത്തതോടെയാണ് സര്‍വ്വേ നിര്‍ത്തിവെച്ചത്. എറണാകുളം ജില്ലയില്‍ 12 കിലോമീറ്റര്‍ കൂടി മാത്രമേ സര്‍വ്വേ പൂര്‍ത്തീകരിക്കാനുള്ളൂ. വടക്കന്‍ കേരളത്തിലും ഇന്ന് സര്‍വ്വേ നടപടികളില്ല.

പൊലീസ് സുരക്ഷ ഉറപ്പാക്കാനാകാതെ സര്‍വ്വേ തുടരാനാകില്ലെന്നാണ് എറണാകുളത്ത് സര്‍വ്വേ നടത്തുന്ന സ്വകാര്യ ഏജന്‍സി ഉദ്യോഗസ്ഥരുടെ നിലപാട്.

വനിതാ ജീവനക്കാരെ അടക്കം കയ്യേറ്റം ചെയ്യുന്ന സാഹചര്യമാണെന്നും ഏജന്‍സി പരാതിയില്‍ പറയുന്നു. ഇന്നലെ പിറവത്ത് സര്‍വ്വേ സംഘത്തിന്റെ കാര്‍ ഉപരോധിച്ചത് വലിയ പരിഭ്രാന്തിയുണ്ടാക്കിയെന്നാണ് ജീവനക്കാര്‍ പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in