കെ-റെയില്‍ പ്രതിഷേധം; കേരളത്തില്‍ നിന്നുള്ള എം.പിമാരെ മര്‍ദ്ദിച്ച് ഡല്‍ഹി പൊലീസ്

കെ-റെയില്‍ പ്രതിഷേധം; കേരളത്തില്‍ നിന്നുള്ള എം.പിമാരെ മര്‍ദ്ദിച്ച് ഡല്‍ഹി പൊലീസ്

ഡല്‍ഹിയില്‍ കെ-റെയില്‍ പ്രതിഷേധത്തിനിടെ കേരളത്തിലെ എം.പിമാരെ മര്‍ദ്ദിച്ച് ഡല്‍ഹി പൊലീസ്. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധത്തിനിടെയാണ് മര്‍ദ്ദനം. ഡല്‍ഹി പൊലീസ് ഹൈബി ഈഡന്‍ എം.പിയേയും കെ. മുരളീധരന്‍ എം.പിയേയും പിടിച്ചു തള്ളി. ഡീന്‍ കുര്യാക്കോസിന് നേരെയും കയ്യേറ്റം. പുരുഷ പൊലീസ് മര്‍ദ്ദിച്ചെന്ന് എം.പി രമ്യ ഹരിദാസ് പറഞ്ഞു.

എം.പിമാരായ ഹൈബി ഈഡനും ആന്റോ ആന്റണിയും പദ്ധതിക്ക് അംഗീകാരം നല്‍കരുത് എന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭങ്ങളെ കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് എതിര്‍ക്കുകയാണ്. സ്ത്രീകളെയും കുട്ടികളെയും അടക്കമുള്ളവരെ അതിക്രൂരമായിട്ടാണ് പൊലീസ് നേരിടുന്നതെന്നും എം.പി നോട്ടീസില്‍ പറയുന്നു.

സില്‍വര്‍ലൈന്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. സില്‍വര്‍ലൈന്‍ പദ്ധതിക്കുള്ള അനുമതി ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനം.

Related Stories

No stories found.
logo
The Cue
www.thecue.in